പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്....രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുള്‍പ്പെടെ ഏഴ് പേരാണ് മത്സരരംഗത്ത്, വോട്ടെണ്ണല്‍ എട്ടിന്

പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്....രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുള്‍പ്പെടെ ഏഴ് പേരാണ് മത്സരരംഗത്ത്, വോട്ടെണ്ണല്‍ എട്ടിന്.
പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണികളെല്ലാം. എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മഴ ഭീഷണിയുണ്ട്.
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലും, ജെയ്ക്ക് സി. തോമസ് മണര്‍കാട് എല്‍.പി.എസിലും വോട്ടിടും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല.
അതേസമയം പുതുപ്പള്ളിയടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. കേരളത്തിലെ പുതുപ്പള്ളിക്ക് പുറമെ ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ ത്രിപുരയിലെ 2 മണ്ഡലങ്ങളിലെയും യു പിയിലെ ഘോസിയിലെ തെരഞ്ഞെടുപ്പും 'ഇന്ത്യ' മുന്നണിയെയും ബി ജെ പിയെയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധന്‍പ്പൂരിലും ബോക്‌സാനഗറിലും അഗ്‌നി പരീക്ഷയാണ്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് ബി ജെ പി നീക്കം. പുതുപ്പള്ളിക്കൊപ്പം വെള്ളിയാഴ്ചയാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനെ തെരഞ്ഞെടുക്കുക എന്ന ദൗത്യമാണ് അര നൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി ജനതക്ക് മുന്നിലുള്ളത്.
രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനാകാനായി യു ഡി എഫ് അവതരിപ്പിച്ചത് മകന്‍ ചാണ്ടി ഉമ്മനെയായിരുന്നു.
കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്ക് കടിഞ്ഞാണിട്ട ജെയ്ക്ക് സി തോമസാണ് ഇക്കുറിയും എല്‍ ഡി എഫിനായി കളം പിടിക്കാന്‍ എത്തിയത്. ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അടക്കം മൊത്തം ഏഴ് സ്ഥാനാര്‍ഥികളാണ് പുതുപ്പള്ളിയില്‍ ഇക്കുറി ജനവിധി തേടുന്നത്.
https://www.facebook.com/Malayalivartha
























