ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത..... സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാനത്ത് അതിശക്ത മഴയുണ്ടാകും. ചൊവ്വ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്ത മഴ). ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 204.4 മി.മീ. വരെ മഴ പ്രതീക്ഷിക്കാവുന്നതാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് (ശക്തമായ മഴ). മറ്റു ജില്ലകളില്‍ നേരിയ മഴ തുടരും. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായേക്കും. വടക്കന്‍ കേരളത്തിലേക്കുകൂടി മഴ വ്യാപിക്കും. സെപ്തംബറിലെ ആദ്യ നാലുദിവസം സംസ്ഥാനത്ത് 60 മി.മീ മഴ ലഭിച്ചു.
https://www.facebook.com/Malayalivartha
























