പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നടത്തിയതിന്റെ ബില്‍ തുക കൊടുത്തു തീര്‍ക്കാനുണ്ടായിരുന്നുവെന്ന് പറയുന്നു.
ഇക്കാര്യം ഹോട്ടല്‍ അധികൃതരുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരില്‍ എത്തിയാണു മുറിയെടുത്തതെന്നാണ് വിവരം. അതേസമയം, വിവാഹം നടത്തിയതിന്റെ ബില്‍ തുക അടച്ചു തീര്‍ത്തിരുന്നതായാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























