Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സതീശന്‍ 'കഞ്ഞിക്കുഴിയായി'...! പ്രതിപക്ഷനേതാവിന്റെ കസേര കൂടി ഇല്ലാതാക്കും, ഗണേഷ് ചങ്ക് ബ്രോ....!

18 SEPTEMBER 2023 03:08 PM IST
മലയാളി വാര്‍ത്ത
സിനിമാപ്രേമികള്‍ക്കെല്ലാം സുപരിചിതനാണ് സതീശന്‍ കഞ്ഞിക്കുഴി. ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയില്‍ എല്ലാ കുത്തിത്തിരുപ്പുകളും കൊണ്ടുനടക്കുന്ന വിദ്യാര്‍ത്ഥി നേതാവ്. എം.എല്‍.എ ആയപ്പോഴും സതീശന്‍ പഴയ കഞ്ഞിക്കുഴി സ്വഭാവം മാറ്റിയില്ല. ജയസൂര്യ അവതരിപ്പിച്ച ഈ കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും സതീശന്‍ കഞ്ഞിക്കുഴിമാരുണ്ട്. സോളാര്‍ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ സി.ബി.ഐ തന്നെ വേണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആവശ്യം.   ഇത് ഉമ്മന്‍ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ടോ, സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടുകയോ അല്ല സതീശന്റെ ലക്ഷ്യം. ലക്ഷ്യം വേറെയാണെങ്കിലും മാര്‍ഗ്ഗം ഇതല്ലാതെ വേറെ വഴിയില്ലാത്തത് കൊണ്ടാണ്. സര്‍ക്കാരിനെ അടിക്കാനായിരുന്നെങ്കില്‍ ഗൂഢാലോചന സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ സതീശന്‍, കെ.ബി ഗണേഷ്‌കുമാറിന്റെ പേര് പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി. സോളാര്‍ കേസിലെ പ്രതി ജയില്‍ വെച്ചെഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടെന്ന് അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനും ചില കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു.   പ്രതിപക്ഷത്തെ പല എം.എല്‍.എമാരും ഗണേഷ് ഒറ്റുകാരനാണെന്ന് ആക്ഷേപിച്ചു. യു.ഡി.എഫിലേക്ക് അടുപ്പിക്കരുതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എന്നിട്ടും ഗണേഷ് കുമാര്‍ സതീശന്റെ ചങ്ക് ബ്രോ ആയതെങ്ങനെ. സോളാര്‍ ലൈംഗിക പീഡനക്കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസിലോ, യു.ഡി.എഫിലോ ഇത് സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും സതീശന്‍ നയം വ്യക്തമാക്കി. എന്നാല്‍ സതീശന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് മനസ്സിലാക്കിയ പി.കെ കുഞ്ഞാലിക്കുട്ടി സതീശനെ ബ്‌ളോക്ക് ചെയ്തു.       തുടരന്വേഷണം വേണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബവും എ ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി വി.എസിനും ദേശാഭിമാനി പത്രത്തിനും എതിരെ നല്‍കിയ മാനനഷ്ടക്കേസുകളുമായി മുന്നോട്ട് പോകുമെന്ന് മകന്‍ ചാണ്ടി ഉമ്മനും പ്രതികരിച്ചു. എന്നിട്ടും സി.ബി.ഐ വന്നേ തീരൂ... എന്ന് സതീശന് എന്താണിത്ര നിര്‍ബന്ധം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനായി സോളാര്‍ കേസ് ആയുധമാക്കിയെന്ന്, പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ച് ചാനലിന് കൊടുത്ത ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.   സോളാര്‍ കേസിന്റെ അന്വേഷണ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തതിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫായിരുന്ന ജിക്കുമോന്‍ ജേക്കബിനെതിരെ ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതിനും എതിരെ കെ.സി ജോസഫ് കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ചിരുന്നു. ഇതൊന്നും ഉമ്മന്‍ചാണ്ടി അറിയാതെ നടന്ന നീക്കങ്ങളായിരുന്നെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ സോളാറില്‍ പുനരന്വേഷണം ഉണ്ടായാല്‍ തിരുവഞ്ചൂരും ചെന്നിത്തലയും പെടുമെന്നുറപ്പാണ്.   നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിന് അത് വലിയ തിരിച്ചടിയാകും. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അത് മനസ്സിലാക്കിയാണ് കുഞ്ഞാലിക്കുട്ടി സതീശനെ മലത്തിയടിച്ചത്. സതീശന്റെ കാഞ്ഞബുദ്ധി തിരുവഞ്ചൂരിന് മനസ്സിലായി. അതുകൊണ്ടാണ് ഇനിയൊരു അന്വേഷണം നടത്തി അടിവേര് ചികയേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ സി.ബി.ഐയുടെ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരെക്കൊണ്ടെങ്കിലും ഹര്‍ജി കൊടുപ്പിക്കാനും സതീശന്‍ മടിക്കില്ലെന്ന് എ ഗ്രൂപ്പുകാര്‍ക്ക് അറിയാം. അങ്ങനെയെങ്കില്‍ അടപടലം പല നേതാക്കളും പെടും.     ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചില്ലെങ്കില്‍ കെ.സി വേണുഗോപാല്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേരളത്തിലേക്ക് കളം മാറ്റിച്ചവുട്ടും. അതിന് കൂടി തടയിടാനാണ് സതീശന്‍ കഞ്ഞിക്കുഴിബുദ്ധി പുറത്തെടുത്തത്. സതീശന്റെ നീക്കങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ ഇറക്കി പ്രതിരോധിക്കാനാണ് എ ഗ്രൂപ്പ് നോക്കുന്നത്. തുടരന്വേഷണം മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും വെട്ടിലാക്കുമെന്ന് സൂചനയുണ്ട്.   കാരണം ദല്ലാള്‍ നന്ദകുമാറുമായി ദീര്‍ഘകാലമായി അടുപ്പമുള്ള ഈ നേതാക്കള്‍ നേരിട്ടും ഭൂതഗണങ്ങള്‍ വഴിയും നടത്തിയ ഇടപെടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. മാത്രമല്ല ശരണ്യാ മനോജുമായും ചില നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്ന് സൂചനയുണ്ട്. വീണ്ടും അന്വേഷണം വന്നാല്‍ അതെല്ലാം സി.ബി.ഐയ്ക്ക് കൈമാറേണ്ടിവരും. അതുകൊണ്ട് കുപ്പിയിലായ സോളാര്‍ ഭൂതത്തെ ഇനി കുത്തിപ്പൊക്കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. എന്നാല്‍ തുടരന്വേഷണം ഉണ്ടായാലേ തനിക്ക് ഗുണമുള്ളൂ എന്ന് സതീശനറിയാം.   വീണ്ടും സി.ബി.ഐ വന്നാല്‍ നേതാക്കള്‍ പെടും. അതോടെ അടുത്ത തവണത്തെ മുഖ്യമന്ത്രി കസേര ഭദ്രമാക്കുകയും ചെയ്യാമെന്നാണ് പ്രതിപക്ഷനേതാവിന്റെ കണക്കുകൂട്ടല്‍. എന്നാലത് കുലംമുടിക്കുന്ന പരിപാടിയാകാനും സാധ്യതയുണ്ട്. തുടരന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറ്തതറിഞ്ഞാല്‍ ഒരു പക്ഷേ, ജനം ഇപ്പോള്‍ നല്‍കുന്ന പിന്തുണ കുറയാനിടയുണ്ട്. അങ്ങനെയെങ്കില്‍ ഇടതിന് മൂന്നാമൂഴ്തതിന് വഴിയൊരുങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ജനകീയവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, സര്‍ക്കാരിനെതിരെ മുന്നോട്ട് പോവുക, ജയിക്കാന്‍ അതിലും നല്ല മാര്‍ഗം വേറെയില്ല മിസ്റ്റര്‍ സതീശന്‍, അല്ലാതെ കഞ്ഞിക്കുഴി പരിപാടി കാണിക്കരുത്. ഇപ്പോഴുള്ള പ്രതിപക്ഷനേതാവിന്റെ കസേര കൂടി ഇല്ലാതാക്കുന്ന പണിയാണത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (11 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (25 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (34 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (43 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (4 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (8 hours ago)

Malayali Vartha Recommends