പേപ്പര്‍ രഹിത സെക്രട്ടറിയേറ്റ്.... സെക്രട്ടറിയേറ്റിലെ ഫയല്‍ കൂമ്പാരം ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

സെക്രട്ടറിയേറ്റിലെ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞ ഫയലുകള്‍ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. മാറ്റുന്ന പേപ്പര്‍ മാലിന്യം ലേലം ചെയ്ത് വില്‍ക്കാനാണ് തീരുമാനം. പേപ്പര്‍ രഹിത സെക്രട്ടറിയേറ്റ് പദ്ധതിയുടെ ഭാഗമായാണ് നടപടി.
കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീര്‍പ്പാകാതെ പെരുകാന്‍ കാരണമായിരുന്നു. രണ്ട് ലക്ഷത്തോളം ഫയലുകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. കോടതി വ്യവഹാരം, വസ്തു തര്‍ക്കംകെട്ടിട നിര്‍മാണ തര്‍ക്കം എന്നിവയുടെ അപേക്ഷയും അപ്പീലും, നിയമസഭ സമിതികള്‍ക്കുള്ള റിപ്പോര്‍ട്ടും തുടര്‍നടപടികളുമായി ബന്ധപ്പെട്ടവ, സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച ഫയലുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
അടിയന്തര പ്രധാന്യവും വികസനവുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കി ഉടനടി തീര്‍പ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ളവ അടക്കം 44 വകുപ്പുകളാണ് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ കുഴപ്പം കൊണ്ടല്ല ഭരണപരമായ തീരുമാനങ്ങള്‍ വൈകുന്നതാണ് ഫയല്‍ കൂമ്പാരത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha