ചരിത്രം വഴിമാറുന്നു... അപ്രതീക്ഷിത നീക്കത്തിലൂടെ വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും; ഭരണഘടനയുമായി മോദി പഴയമന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും

അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രത്തിലേക്ക് ഇന്ന് നടന്ന് നീങ്ങും. ഇന്ന് രാവിലെ ഒന്‍പതരക്ക് പാര്‍ലമെന്റിലെ ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്.
പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്‌സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.
മേനക ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഷിബു സോറന്‍ എന്നിവര്‍ക്ക് ഇന്ന് സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കാനും സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് ക്ഷണം നല്‍കിയരിക്കുന്നത്. എന്നാല്‍ മന്‍മോഹന്‍ സിംഗ് പങ്കെടുക്കുന്നില്ലെന്നറിയിച്ചിട്ടുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നാണ് തുടക്കമായത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.
75 വര്‍ഷത്തെ യാത്രക്കിടയില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് പഴയ പാര്‍ലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മിച്ചു. പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാര്‍ലമെന്റ് പടിക്കെട്ടുകളെ നമസ്‌കരിച്ചാണ് താന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാല്‍ ഈ മന്ദിരത്തോട് വിട ചൊല്ലാന്‍ സമയമായിരിക്കുന്നു. പുതിയ പാര്‍ലമെന്റിന് വേണ്ടി വിയര്‍പ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി പറഞ്ഞു.
വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഒന്നേമുക്കാല്‍ മണിക്കൂറോളം യോഗം നീണ്ടു. ഇതിനോടകം അജണ്ടയിലുള്ള ബില്ലുകളില്‍ ചര്‍ച്ച നടന്നുവെന്നാണ് വിവരം. നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും.
തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നറിയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്‌സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നലെയാണ് തുടക്കമായത്. 75 വര്‍ഷത്തെ യാത്രക്കിടയില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് പഴയ പാര്‍ലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മിച്ചു. പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാര്‍ലമെന്റ് പടിക്കെട്ടുകളെ നമസ്‌കരിച്ചാണ് താന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാല്‍ ഈ മന്ദിരത്തോട് വിട ചൊല്ലാന്‍ സമയമായിരിക്കുന്നു. പുതിയ പാര്‍ലമെന്റിന് വേണ്ടി വിയര്‍പ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി പറഞ്ഞു.
"
https://www.facebook.com/Malayalivartha





















