സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... തെക്കന്‍-മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... തെക്കന്‍-മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ചില സ്റ്റേഷനുകളില്‍ മികച്ച മഴയാണ് ലഭിച്ചത്.
തിരുവനന്തപുരം വര്‍ക്കല എഡബ്ല്യുഎസ് സ്റ്റേഷനില്‍ 110 മി.മീ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും മഴ തുടരുന്നു.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് .
തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
https://www.facebook.com/Malayalivartha