നാളെയാണ് കിട്ടിയാല്‍ ഊട്ടി... കേരളം കാത്തിരിക്കുന്ന തിരുവോണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയുന്ന ദിനം നാളെ; ജോലി സ്ഥലത്തും നാട്ടിലുമെന്നുവേണ്ട കൂട്ടായ്മകള്‍ സംഘം ചേര്‍ന്നുള്ള ലോട്ടറിയെടുപ്പ് ഉത്സവമാക്കി

അടുത്തിടെ ഒരുമിച്ച് പിരിച്ച് ലോട്ടറിയെടുത്തവര്‍ക്ക് ഭാഗ്യം കടാക്ഷിച്ചതോടെ ലോട്ടറി എടുക്കുന്നതിന്റെ രീതി മാറി. ഓഫീസിലും വീട്ടിലും എന്നുവേണ്ട പരിചയക്കാര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്. 100 രൂപ തരൂ ലോട്ടറിയെടുക്കാം. അടിക്കുന്നെങ്കില്‍ വീതിച്ചെടുക്കാം. അങ്ങനെ വലിയ പിരിവ് നടത്തി ഒരു കെട്ട് ലോട്ടറിയെടുക്കുന്നവര്‍ വരെയുണ്ട്. ലോട്ടറി അടിച്ചിട്ട് അടികൂടാതിരുന്നാല്‍ മതിയായിരുന്നു. നാളെയറിയാം.
തിരുവോണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം കൂടി. സെപ്റ്റംബര്‍ 20 ബുധനാഴ്ച തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആര്‍ക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കേരളം. എന്നാല്‍, ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം തിരുവോണം ബമ്പര്‍ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയില്‍ മാറ്റം വരുത്തിയതാണ് മികച്ച വില്‍പ്പന ലഭിക്കാന്‍ കാരണമെന്ന് ഏജന്‍സിക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വിഭിന്നമായി 1,36,759 സമ്മാനങ്ങള്‍ ഇത്തവണ കൂടുതല്‍ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്. ഭാഗ്യക്കുറി വകുപ്പ് വില്‍പ്പന ആരംഭിച്ച ആദ്യ ദിവസമായ ഇന്ന് നാലര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റിന് ക്ഷാമം ഉണ്ടാകില്ലെന്നാണ് ഭാഗ്യക്കുറി വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണ്, 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സെപ്തംബര്‍ 20-നാണ് നറുക്കെടുപ്പ്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
അതേസമയം, ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചത് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതാണ് കൂട്ടായി ടിക്കറ്റെടുക്കാന്‍ പ്രചോദനമായത്.
സമ്മാനഘടന ഇങ്ങനെ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. (കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു)
മൂന്നാം സമ്മാനം: 50 ലക്ഷം വീതം 20 പേര്‍ക്ക്.
നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്
അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്
ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേര്‍ക്ക്(അവസാന നാല് അക്കങ്ങള്‍)
ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേര്‍ക്ക്(അവസാന നാല് അക്കങ്ങള്‍)
എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേര്‍ക്ക് (അവസാന നാല് അക്കങ്ങള്‍)
ഒന്‍പതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേര്‍ക്ക് (അവസാന നാല് അക്കങ്ങള്‍)
സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അര്‍ഹമായ നമ്പറുള്ള ടിക്കറ്റുകള്‍, സീരീസ് വ്യത്യാസമുള്ളവ)
"
https://www.facebook.com/Malayalivartha





















