ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസ്:പ്രധാന ബിനാമി ഷീജാകുമാരിയുടെ റിമാന്റ് നീട്ടി, തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്

216 കോടി രൂപയുടെ ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ഗോപിനാഥിന്റെ പ്രധാന ബിനാമി ഷീജാകുമാരിയുടെ റിമാന്റ് കോടതി നീട്ടി. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.
കേന്ദ്ര ബഡ്‌സ് നിയമപ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തതിനാല്‍ ജില്ലാ കോടതിക്ക് അന്വേഷണ - വിചാരണ അധികാര പരിധി വന്നതിനാലാണ് തുടക്കത്തിലേ കേസ് ജില്ലാ കോടതിയിലെത്തിയത്.
അനവധി വഞ്ചനാ കേസുകളില്‍ പലതവണകളായി ചോദ്യം ചെയ്തുള്ള തെളിവു ശേഖരണത്തിനായി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കോടതി വിട്ടുനല്‍കിയിരുന്നു. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്നും തിര്യെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു.
മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് കമ്പനിയും നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും നടത്തുന്ന ഷീജാ കുമാരിയെയാണ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. ആഗസ്റ്റ് 2 ന് കൊല്ലം ജില്ലയില്‍ നിന്നാണ് ഷീജ പിടിയിലായത്.
കോടതിയുടെ സെര്‍ച്ച് വാറണ്ടുത്തരവ് പ്രകാരം നടത്തിയ പരിശോധനയില്‍ ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി.
കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് കമ്പനിയും നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും ഇവര്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ സഹകരണ സംഘ തട്ടിപ്പില്‍ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് കോടതി കസ്റ്റഡി നല്‍കിയത്.
സഹകരണ വകുപ്പ് നടത്തിയ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നത്. 245 കോടിയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. ഇതില്‍ 216 കോടിക്ക് മുകളില്‍ ക്രമക്കേടിലൂടെ തട്ടിയെടുക്കപ്പെട്ടുവെന്നാണ് സഹകരണ വകുപ്പിന്റെ വകുപ്പുതല അന്വേഷണത്തിലെ വിലയിരുത്തല്‍.
2023 മാര്‍ച്ച് 20 ന് ഡയറക്ടര്‍ ബോര്‍ഡംഗമായ ആറാം പ്രതി ഡിജിഎം (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍) മൂര്‍ത്തിയെ 30 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തിരുവനന്തപുരം പന്ത്രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശാ കോശിയുടേതാണുത്തരവ്. ചോദ്യം ചെയ്യലിനും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തെളിവു ശേഖരണത്തിനും ശേഷം 21 വൈകിട്ട് 5 മണിക്കകം ക്രൈം ബ്രാഞ്ച് പ്രതിയെ തിര്യെ കോടതിയില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബി.എസ്.എന്‍.എല്‍ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായിരുന്ന നന്തന്‍കോട് സ്വദേശി പി.ആര്‍.മൂര്‍ത്തിയെ (63)യാണ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കിയത്.
മറ്റു പ്രതികളായ വഞ്ചിയൂര്‍ ഹരിത നഗറില്‍ ശ്രീ രമണ വീട്ടില്‍ എ.ആര്‍ ഗോപിനാഥന്‍ നായര്‍ , വഞ്ചിയൂര്‍ ശ്രീകണ്‌ഠേശ്വരം തേങ്ങാപ്പുര ലൈന്‍ ശിവന്ദനം വീട്ടില്‍ എ.ആര്‍.രാജീവ്കുമാരപുരം അമിതാ ശങ്കര്‍ ലൈന്‍ പ്രാര്‍ത്ഥനയില്‍ പ്രസാദ് രാജ് .കെ. വി, കുമാരപുരം ഹൈസ്‌കൂള്‍ ലെയിന്‍ സായിപ്രഭയില്‍ മനോജ് കൃഷ്ണ, പന്തളം കുരംപാല ഇടയാടി സ്‌കൂളിന് സമീപം കിഴക്കെകര വീട്ടില്‍ അനില്‍കുമാര്‍, ഗാന്ധിപുരം ചെറുവളളിലെയിന്‍ ഇന്ദീവരത്തില്‍ മിനിമോള്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി നേരത്തേ തള്ളിയിരുന്നു.
മുഖ്യപ്രതി എ.ആര്‍.ഗോപിനാഥിനെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. പണാപഹരണത്തിന് അറസ്റ്റിലായ ഡയറക്ടര്‍ ബോര്‍ഡംഗം മൂര്‍ത്തി കൂട്ടുനിന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 2023 മാര്‍ച്ച് 20 നാണ് മൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്.
അംഗങ്ങളുടെ സേവിംഗ്‌സ്,സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്ന് ഗോപിനാഥ് പണം പിന്‍വലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂര്‍ത്തിയുടെ അറിവോടെയായിരുന്നുവെന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലില്‍ വ്യക്തമായി. ഗോപിനാഥ് പണം പിന്‍വലിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും നിക്ഷേപിക്കുന്നതായി മനസിലാക്കിയിട്ടും മൂര്‍ത്തി പലരില്‍ നിന്നും സെസൈറ്റിക്കായി നിക്ഷേപങ്ങള്‍ കാന്‍വാസ് ചെയ്യുകയും നിര്‍ബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമുള്‍പ്പെടെ നിരവധി തെളിവുകളും പണം നിക്ഷേപിച്ചതിന്റെയും പിന്‍വലിച്ചതിന്റെയും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. മാര്‍ച്ച് 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഗോപിനാഥിനെ വിട്ടുകിട്ടിയതിന് പിന്നാലെയാണ് മൂര്‍ത്തിയെ അറസ്റ്റുചെയ്തത്. മൂര്‍ത്തിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഗോപിനാഥിനൊപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ആസൂത്രണമുള്‍പ്പെടെ പലകാര്യങ്ങളും തെളിഞ്ഞത്. തട്ടിപ്പില്‍ നിര്‍ണായക പങ്കുള്ള മറ്രൊരു പ്രതി എ.ആര്‍.രാജീവിനെയും ഗോപിനാഥിന്റെ സുഹൃത്ത് മണികണ്ഠന്‍, ഇയാളുടെ ഭാര്യ എന്നിവരെയും ഉടന്‍ പിടികൂടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഗോപിനാഥ് വകമാറ്റിയ പണത്തില്‍ ഭൂരിഭാഗവും മണികണ്ഠനും ഭാര്യയും ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും ഉടന്‍ പിടികൂടാന്‍ ആലോചിക്കുന്നത്. ഇവരെക്കൂടി ഗോപിനാഥിനൊപ്പം ചോദ്യം ചെയ്താല്‍ തട്ടിപ്പിന്റെ പൂര്‍ണരൂപം മനസിലാകുമെന്നാണ് കണക്കുകൂട്ടല്‍. എ.ആര്‍.ഗോപിനാഥ്, മൂര്‍ത്തി, പ്രദീപ് കുമാര്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരു ഡസനോളം പേര്‍ പ്രതികളായ കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മറ്റ് പ്രതികള്‍ക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിനിടയാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വസ്തുവാങ്ങിയ സ്ഥലങ്ങളിലും പണം നിക്ഷേപിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമുള്‍പ്പെടെ ഗോപിനാഥിനെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.
14-6-23 ൗുറമശേീി തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടെത്താന്‍ ബഡ്‌സ് നിയമപ്രകാരം ഉത്തരവിറങ്ങിയിട്ടും മുഖ്യപ്രതികളുടെ ബിനാമി സമ്ബാദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.
216 കോടിയുടെ തട്ടിപ്പാണ് ബിഎസ്എന്‍എല്‍ സഹകരണം സംഘംവഴി നടന്നതെന്നാണ് ഇതേവരെയുള്ള കണ്ടെത്തല്‍. കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടും. തട്ടിപ്പ് കേസില്‍ ഇതേവരെ അറസ്റ്റ് ചെയ്യപ്പെട്ടത് സഹകരണ സംഘം ഭാരവാഹികളായ അഞ്ച് പേര്‍ മാത്രമാണ്. മുഖ്യപ്രതികളായ സംഘം പ്രസിഡന്റ് ഗോപിനാഥ്, സെക്രട്ടറി പ്രദീപ്കുമാര്‍, ക്ലര്‍ക്ക് രാജീവ് എന്നിവരുടെ പേരിലുള്ള സ്വത്തുകളില്‍ ചിലത് കണ്ടെത്തി. നിക്ഷേപകര്‍ മുന്നിട്ടിറങ്ങിയാണ് പല സ്വത്തുക്കളെ കുറിച്ചും വിവരം ശേഖരിച്ചത്. 250 കോടിയുടെ സ്വത്തുക്കളെ വിവരം ശേഖരിച്ചിട്ടുണ്ട്. പക്ഷെ തട്ടിപ്പ് നടത്തിയ പണം മുഖ്യപ്രതികള്‍ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലാണ് നിക്ഷേപിച്ചത്. സംഘം തകര്‍ച്ചയിലാപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റു. ഗോപിനാഥിന്റെ പേരുള്ള സ്വത്തുക്കള്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റി. ബഡ്‌സ് നിയമപ്രകാരം എല്ലാ സ്വത്തുക്കളും കണ്ടെത്തണം. പക്ഷെ ബിനാമി ഇടപാടികളിലേക്കോ ഇവരുടെ അറസ്റ്റിലേക്കോ ക്രൈംബ്രാഞ്ച് നീങ്ങുന്നില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
ബഡ്‌സ് നിയമപ്രകാരം പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്തി ലേലം ചെയ്തില്ലെങ്കില്‍ പ്രതികള്‍ക്ക് നിയമപരമായ ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ട്. ഈ കാലതാമസം ഒഴിവാക്കണമെന്നാണ് നിക്ഷേപകരുടെയും ആവശ്യം. ഒരു സഹകരണ സംഘം തട്ടിപ്പില്‍ ആദ്യമായാണ് ബഡ്‌സ് നിയമപ്രകാരം സ്വത്ത് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. ക്രൈംബ്രാഞ്ചിലെ സാമ്ബത്തിക കുറ്റാന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സജാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha





















