ഗണേശ ചതുര്‍ഥി... കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി....

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി. ഗണേശ ചതുര്‍ഥി പ്രമാണിച്ചാണ് ജില്ലയില്‍ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ഥി അഥവാ ഗണേശ ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തിലാണ് ഗണേശ ചതുര്‍ഥി.
https://www.facebook.com/Malayalivartha





















