സ്വകാര്യ ആവശ്യത്തിന് വയല്‍ നികത്താന്‍ സര്‍ക്കാര്‍ ഒത്താശ, മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് പുറത്ത്

സ്വകാര്യ ആവശ്യത്തിന് 10 ഏക്കര്‍ വരെയുള്ള നെല്‍ വയല്‍ നികത്തുന്നത് നിയമവിധേയമാക്കിയുള്ള മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് പുറത്ത്. നേരത്തെ, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കാബിനറ്റിലോ പാര്‍ട്ടിയിലോ യുഡിഎഫിലോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഈ വാദങ്ങളാണ് കുറിപ്പ് പുറത്ത് വന്നതോടെ പൊളിയുന്നത്.
മന്ത്രിസഭായോഗത്തില്‍ കുറിപ്പ് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 സെപ്റ്റംബര്‍ 15ലെ മന്ത്രിസഭാ യോഗത്തിലാണ് ഇതിനെപ്പറ്റി തീരുമാനമെടുത്തത്.
ഈ വിഷയത്തില്‍ പരിസ്ഥിതി വകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തി അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കാനും തീരുമാനം എടുത്തിരുന്നു. എന്നാല്‍ തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തില്‍ നിയമചട്ട രൂപീകരണത്തിന് തങ്ങള്‍ക്ക് ആധികാരമില്ലെന്നായിരുന്നു പരിസ്ഥിതി വകുപ്പ് മറുപടി നല്‍കിയത്.
കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ ചട്ടം ഭേദഗതി ചെയ്യേണ്ടതില്ലെന്ന പാരിസ്ഥി വകുപ്പിന്റെ നിലപാട് സര്‍ക്കാര്‍ നീക്കത്തിന് തടസ്സമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha