Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!

07 SEPTEMBER 2025 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ

യൂത്ത്‌കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

തിരുവോണത്തിന് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 വനിതാ പ്രവർത്തകർക്കെതിരെ കേസ്; ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത്

പീച്ചി സ്റ്റേഷനിലും പൊലീസ് മർദനം; പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്; ദൃശ്യങ്ങള്‍ പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍

4 പേർക്കും സസ്പെന്ഷൻ ; വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവ് ; നടപടി കടുക്കും; ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി

ലൈംഗികാരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഷന്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ശക്തിപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെ തള്ളിയാണ് ഒരു വിഭാഗം രാഹുലിനെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ രാഹുലിനെ സസ്‌പെന്റ് ചെയ്തപ്പോള്‍, പാര്‍ലിമെന്ററി പര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു നേതാക്കള്‍പറഞ്ഞത്. എന്നാല്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ശേഷം പാര്‍ട്ടിയില്‍ രാഹുലിന് അനുകൂലമായി നിലപാടു മാറുകയായിരുന്നു. രാഹുലിനെതിരായി നടപടി ആവശ്യപ്പെട്ട വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ നിശ്ശബ്ദരായി. രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം കടുത്ത ഗ്രൂപ്പ് പോരുമൂലം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. നേരത്തെ രാഹുലിനെതിരെ ശക്തമായി നിലപാടെടുത്ത നേതാക്കള്‍ പോലും രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നതരത്തില്‍ നിലപാട് തിരുത്തുകയും ചെയ്തു.

 



രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടാവുമെന്നാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

രാഹുല്‍ നിയമസഭയില്‍ എത്തണമെന്നും പാര്‍ട്ടി സംരക്ഷണം ഒരുക്കണമെന്നുമുള്ള ആവശ്യവുമായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിക്കുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.

രാഹുലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രണത്തിന് വിധേയമാവുകയാണ് വി ഡി സതീശന്‍. നടപടി പാര്‍ട്ടിയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയെന്നാണ് വി ഡി സതീശന്‍ അവകാശപ്പെട്ടിരുന്നത്. നടപടിക്കു വിധേയനായ രാഹുല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ശക്തനായി നയമസഭയില്‍ എത്തുന്നത് വി ഡി സതീശന് കനത്ത ആഘാതമായിരിക്കും.


സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽ മീഡിയ വെളുപ്പിക്കൽ. ഓണാശംസകൾ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ റീപോസ്റ്റ് ചെയ്താണ് പിആർ വർക്കുകൾ നടക്കുന്നത്.

സ്ത്രീകളുടെ ആരോപണങ്ങളെ തുടർന്ന് കരിപുരണ്ട് നാണംക്കെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖം വെളുപ്പിക്കാനുള്ള നീക്കങ്ങളാണ് സോഷ്യൽമീഡിയയിൽ അരങ്ങേറുന്നത്. “തിരിച്ചുവരവിന്റെ പാതയിൽ രാഹുൽ മാങ്കൂട്ടത്തിൽ”ഇത്തരത്തിൽ പല അക്കൗണ്ടുകളിൽ നിന്നാണ് പോസ്റ്റുകൾ വരുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് ലഭിച്ച ലൈക്കുകളും ഷെയറുകളും പരാമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം രാഹുലിന്റെ ചിത്രവുമുണ്ട്. ഒരേ കാര്യങ്ങൾ പല അക്കൗണ്ടുകൾ വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കികൊണ്ട് രാഹുലിന് പിന്തുണക്കുന്നതിനുള്ള പിആർ വർക്കുകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പോസ്റ്റുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (2 hours ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (3 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (4 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (4 hours ago)

പുരോഗമിക്കുന്നു.  (5 hours ago)

കോൺഗ്രസിൽ കലഹം;  (5 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (5 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (6 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (6 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (6 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (7 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (7 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (7 hours ago)

പിഴ നൽകി നടി നവ്യ നായർ  (7 hours ago)

74-ാം പിറന്നാൾ......  (7 hours ago)

Malayali Vartha Recommends