ഹെഡ് കോണ്‍സ്റ്റബിളിന് കോടികളുടെ സ്വത്ത്

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ വീട് റെയ്ഡ് നടത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകള്‍ പോലീസിനെ പോലും ഞെട്ടിപ്പിച്ചു. ഹെഡ് കോണ്‍സ്റ്റബിളായ അരുണ്‍ സിങ്ങിന്റെ വസതിയില്‍ ആന്റി കറപ്ഷന്‍ ലോകായുക്ത പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് അതിശയിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
25 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ഫാം ഹൗസും, രണ്ടു ഫ്‌ലാറ്റുകളും, രണ്ടു വീടുകളുടെയും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു. നാലു കാറുകളുടെയും എട്ടു ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.
അഞ്ചു കോടിയോളം രൂപയുടെ ആസ്തി ഇയാള്‍ക്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങളിലൂടെ നേടിയെടുത്തവയാകാം ഇവയൊക്കെ എന്നാണ് പോലീസ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha