ബാര്‍കേസ് : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുമാത്രം നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്തു ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നു രാവിലെ വിധി പറയും. ജസ്റ്റീസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു വിധി പറയുന്നത്. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു മദ്യ നിരോധനത്തിലേക്കു നീങ്ങുന്നതിന്റെ ഭാഗമായാണു ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം.
വിനോദസഞ്ചാര വികസനം കണക്കിലെടുത്താണു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചതു വിവേചനപരമാണെന്നാണ് ബാറുടമകള്‍ വാദിച്ചത്.
ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വില്‍ക്കുന്നതിലൂടെ ലഭ്യത കുറിയ്ക്കുകയാണെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അവര്‍ വാദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്ത്തഗി എന്നിവര്‍ ഉള്‍പ്പെടെ വന്‍ അഭിഭാഷക നിര ബാറുടമകള്‍ക്കുവേണ്ടി ഹാജരായപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലും വി.ഗിരിയുമാണു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്.
സംസ്ഥാനത്തിന്റെ മദ്യനയം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരി വച്ചതോടെയാണു ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha