സംസ്ഥാനത്തെ യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

നേരത്തെ അനുവദിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്നാരോപിച്ചും, സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടും സംസ്ഥാനത്തെ യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.സ്ഥിരമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, എയര്‍പോര്‍ട്ട്, വൈറ്റില, നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ, ആലുവ എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റാന്‍ഡുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
തുടക്കത്തില്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കിയ യൂബര്‍, ഓല എന്നീ കമ്പനികള്‍ കഴിഞ്ഞ രണ്ടുമാസമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണെന്ന് ടാക്‌സി െ്രെഡവേഴ്‌സ് യൂണിയന്‍ ആരോപിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും കമ്പനികള്‍ നിശ്ചയിക്കുന്ന വേതനത്തിനാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാര്‍ പണിയെടുക്കുന്നത്. ഒരു വര്‍ഷമോ, ആറുമാസമോ, കുറഞ്ഞത് മൂന്നുമാസമോ ആയി ഇത് ചുരുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടും യൂബര്‍ കമ്പനിയുടെ മാനെജ്‌മെന്റ് യാതൊരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ല, എന്നാല്‍ ഓല കമ്പനി ചര്‍ച്ചയ്ക്ക് തയ്യാറായതോടെ ഓല സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha