മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ വിഎസ് പട്ടിണി സമരത്തിന്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി കോട്ടയം പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനു മുന്നില്‍ നടക്കുന്ന പട്ടിണി സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കും. ജനുവരി 26നാണ് സംയുക്ത സമരസമിതി പുതുപ്പള്ളിയില്‍ പട്ടിണി സമരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha