ജവാനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്...കൊല്ലം കടയ്‌ക്കൽ ചാണപ്പാറയിലാണ് സംഭവം...പട്ടാളക്കാരനെ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതുകയും ചെയ്തിട്ടുണ്ട്.... ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്....

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ വീണ്ടും റെയ്ഡ്. പി എഫ് ഐ മുൻ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ അടക്കം എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.അതിനിടയിൽ കൊല്ലം ജില്ലയിൽ നിന്ന് മറ്റൊരു വാർത്തയാണ് വരുന്നത്. ജവാനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. കൊല്ലം കടയ്‌ക്കൽ ചാണപ്പാറയിലാണ് സംഭവം. പട്ടാളക്കാരനെ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രാജസ്ഥാനിലുള്ള ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ (EME) കേഡറിൽ ജോലി ചെയ്യുന്ന ഹൽവീൽ ഷൈനാണ് മർദ്ദനമേറ്റത്.
രണ്ട് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പിറകിൽ നിന്ന് ചവിട്ടിയതിന് ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കൈകൾ വരിഞ്ഞുകെട്ടിയാണ് ജവാനെ മർദ്ദിച്ചത്. ഇതിന് ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെത്തി പരാതി നൽകുമെന്ന് ജവാൻ പ്രതികരിച്ചു.എന്നാണ് റിപ്പോർട്ടുകൾ..തികച്ചും തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനമാണ് നടന്നിരിക്കുന്നത്.എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ഒരു ഭീഷണിയായി ഞങ്ങൾ പൊതു സമൂഹത്തിൽ തുടരും എന്നുള്ളതിനുള്ള ഉദാഹരണം കൂടെയാണ് ഈ ഒരു ആക്രമണം. ഇത്രയും പരസ്യമായി ചെയ്യുന്നതിന് പിന്നിൽ എന്താണ്. ഇപ്പോഴും സ്ലീപ്പർ സെല്ലുകൾ ഗ്രാമം എന്നോ നഗരമെന്നോ വിത്യാസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അതും ഒരു ജവാൻ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എൻ ഐ എ യുടെ റെയ്ഡുകൾ എല്ലാം പല സ്ഥലങ്ങളിലും സ്വതതന്ത്ര അന്വേഷണം തടസപ്പെടുത്തുകയാണ്..
ആഭ്യന്തര വകുപ്പിന്റെ ഉഴപ്പ് കൂടെ കാണാൻ സാധിക്കുന്നുണ്ട്. പച്ച വെളിച്ചം എന്ന പേരില്‍ പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു കൂട്ടായ്മ പോലീസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പല വിവരങ്ങളും പുറത്തുവന്നതാണ്. 800ലേറെ പോലീസുകാര്‍ക്ക് ഇത്തരം ബന്ധമുള്ളതായി എന്‍ഐഎ അന്വേഷിച്ച് കണ്ടെത്തുകയുണ്ടായി. പിഎഫ്‌ഐ നേതൃത്വവുമായി പലനിലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്ന് മനസ്സിലാക്കിയ എന്‍ഐഎ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരള പോലീസ് ഔദ്യോഗികമായി നിഷേധിക്കുകയാണുണ്ടായത്. കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു പോലീസ്-ഭീകരബന്ധം നിലനില്‍ക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം.
കാലങ്ങളായി സംഭവിക്കുന്നതും കണ്ടുപിടിച്ചാല്‍ തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നും, ചെറിയ അച്ചടക്ക നടപടി നേരിട്ടാലും ആത്യന്തികമായി തങ്ങളെ രക്ഷിക്കാന്‍ ആളുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത്തരം പോലീസുകാരെ പ്രേരിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ് മേധാവികളും ഭീകരാഭിമുഖ്യമുള്ള പോലീസുകാരോട് മൃദുസമീപനം പുലര്‍ത്തുകയാണ്.
https://www.facebook.com/Malayalivartha
























