കുറ്റപത്രം സമർപ്പിച്ച് അന്വേഷണം പൂർത്തിയായ സാഹചര്യം; വിചാരണ നീണ്ടുപോകാനുള്ള സാധ്യത കൂടുതൽ; ഷാരോൺ വധക്കേസിൽ ഒടുവിൽ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം; ഹൈക്കോടതി ജാമ്യമനുവദിച്ചത് ഉപാധികളോടെ

ഷാരോൺ വധക്കേസിൽ ഏറ്റവും ഒരു വിവരം പുറത്തുവരികയാണ് മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം കിട്ടിയിരിക്കുകയാണ്. ഉപാധികളോടെയാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഗ്രീഷ്മ അറസ്റ്റിലായത് കഴിഞ്ഞ ഒക്ടോബർ 31 തീയതി ആയിരുന്നു. ഈ കേസിനെ വിചാരണ കേരളത്തിലെ കോടതിയുടെ പരിധിയിൽ നടത്താൻ കഴിയുമോ എന്നതിനെ സംബന്ധിച്ച് ഹൈക്കോടതിക്ക് മുൻപിൽ ഒരു ഹർജി നിലനിൽക്കുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് ഈ കേസിലെ ഏറ്റവും മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയത്.അമ്മയ്ക്കും അമ്മാവനും ഉപാധികളോട് കോടതി ജാമ്യം നൽകിയിരുന്നു. കുറ്റപത്രം സമർപ്പിച്ചു അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് മാത്രമല്ല വിചാരണ നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. എന്നതടക്കമുള്ള കാര്യങ്ങൾ പ്രതിഭാഗം വക്കീലമാർ കോടതി അറിയിക്കുകയുണ്ടായി.ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോടതി ഉപാധികളുടെ ജാമ്യം നൽകിയിരിക്കുന്നത്
തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവില്‍ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസില്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണെന്ന് തെളിഞ്ഞത്.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേര്‍ത്തത്.
പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ കുറ്റപത്രംത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്.
ഷാരോണിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























