ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടുവെന്ന് പോലീസ് സംശയിച്ച യുവതിയെ കണ്ടെത്തി:- അന്വേഷണം ഊർജ്ജിതമാക്കി...

മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയ കണ്ണവം സ്വദേശിനിയെ പോലീസ് കണ്ടെത്തി. കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ(31)യെയാണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കണ്ടെത്തിയത്.
ഞായറാഴ്ച്ച രാവിലെയാണ്ഇവരെ പൊലിസ് കണ്ടെത്തുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭര്‍തൃമതിയായ രമ്യയെ കാണാതായിരുന്നു. തൊടീക്കുളം കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ഇവര്‍. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. വീരാജ്പേട്ട പൊലിസെത്തി യുവതിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു പോവുകയും ചെയ്തിരുന്നു.
മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതിരമ്യയാണോയെന്നു തിരിച്ചറിയുന്നതിനു വേണ്ടി മടിക്കേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലുളള മൃതദേഹം രമ്യയുടെമാതാവിനെ കാണിച്ചിരുന്നു.മൃതദേഹത്തില്‍ കണ്ടെത്തിയ ചൂരിദാര്‍ രമ്യയുടെതാണെന്ന് അറിയാനായിരുന്നു ഇവരെ മടിക്കേരിയിലെത്തിച്ചത്.
എന്നാല്‍ ഇതുതന്റെ മകളുടെ വസ്ത്രമല്ലെന്നു അമ്മ പറഞ്ഞതോടെ കൊല്ലപ്പെട്ടത് രമ്യയാകാന്‍ സാധ്യതയില്ലെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴും രമ്യയെവിടെയെന്ന ചോദ്യം ബാക്കിയായി. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായി കണ്ണവം പൊലിസ് തെരച്ചില്‍ ശക്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ ഇവരുടെ ചിത്രം വ്യാപകമായി പൊലിസ് പ്രചരിപ്പിച്ചിരുന്നു.
പേരാവൂരിലെ മുരിങ്ങേരിയിലെ കോളനിയില്‍ ഇവര്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി കണ്ടുപിടിച്ചത്. കസ്റ്റഡിയിലെടുത്ത രമ്യയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. രമ്യയെ നേരത്തെയും പലതവണ കാണാതായതായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ഇവര്‍ തനിയെ തിരിച്ചുവരാറാണ് പതിവ്. യുവതിയെ കണ്ടെത്തിയെങ്കിലും ഇത് അന്വേഷണത്തിന് തിരിച്ചടിയായി മാറി.
വീരാജ് പേട്ട പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലെ പോലീസ സേനയുടെ സഹായത്തോടെയാണ് വീരാജ് പേട്ട പോലീസ് കേസ് അന്വേഷണം നടത്തിവരുന്നത്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് നിന്നും യുവതിയെ കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ബന്ധുക്കളില്‍ നിന്നും യുവതിയുടെ ഫോട്ടോയടക്കം ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം അഴുകിയതിനാൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് നാളായി ശരീരം വെട്ടിമുറിച്ച് ട്രോളിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. തലയും, വയറും, രണ്ടു കാലുകളുമാണ് വെവ്വേറെ മുറിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിത്യേന നിരവധി പേർ സഞ്ചരിക്കുന്ന പാതയാണിത്. പെൺകുട്ടിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയാണ് പെട്ടിക്കുള്ളിലാക്കി ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം.
കർണ്ണാടക അതിർത്തിയിൽ ആയതിനാൽ കർണ്ണാടക പോലീസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ കേരളാ പോലീസും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. അന്നേ ദിവസം ചുരത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്ക് പോലീസ് ശേഖരിച്ചിട്ടുണ്ട്. വനത്തിനുള്ളിലുള്ള സ്ഥലമായതിനാൽ CCTV ദൃശ്യങ്ങൾ ഒന്നും തന്നെയില്ല. അമേരിക്കൻ നിർമ്മിത പുതിയ ട്രോളി ബാഗിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകിട്ട് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി, പേരാവൂര്‍, വീരാജ് പേട്ട പൊലീസ് സ്‌റ്റേഷനുകളിലാണ് വിവരമറിയിച്ചത്.
https://www.facebook.com/Malayalivartha
























