Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ... രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിരികെ ഹാജരാക്കിയ രശ്മിയെ ജയിലിലേക്ക് തിരിച്ചയച്ചു, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പാര്‍പ്പിച്ച രശ്മിയുടെ 3 വയസ്സുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറാന്‍ സിഡബ്ലുസിക്ക് കോടതി നിര്‍ദേശം നല്‍കി അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യു സി യില്‍ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു, ഒന്നാം പ്രതി രാജലക്ഷ്മിയുടെ റിമാന്റ് കോടതി സെപ്റ്റംബര്‍

26 SEPTEMBER 2023 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത

പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.... മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്

കുട്ടികളുടെ സാഹിത്യോത്സവത്തിലൂടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സര്‍ഗാത്മകതയ്ക്കും ചിറകുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും... തിങ്കളാഴ്ചയോടെ തീരുമാനമെടുക്കുമെന്ന് ഹൈകോടതി

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി എല്‍സാ കാതറിന്‍ ജോര്‍ജാണ് സെപ്റ്റംബര്‍ 17 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്.


അതേ സമയം ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടിരുന്ന രശ്മിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിര്യെ ഹാജരാക്കിയതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയച്ചു. കസ്റ്റഡി കാലയളവില്‍ കോടതി നിര്‍ദേശ പ്രകാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പാര്‍പ്പിച്ചിരുന്ന രശ്മിയുടെ 3 വയസ്സുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറാന്‍ സി.ഡബ്ലു.സി ക്ക് കോടതി ഉത്തരവ് നല്‍കി. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യു സി യില്‍ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു.



കേസ് റെക്കോര്‍ഡ് പരിശോധിച്ചതില്‍ പ്രതിയുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതിയെ സ്വതന്ത്രയാക്കിയാല്‍ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.അതേ സമയം വഞ്ചനക്കായി വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങട്ടില്‍ പ്രചരിപ്പിച്ച് പോലീസ് ഓഫീസറെന്ന് ആള്‍മാറാട്ടം നടത്തി പണം തട്ടിയ ഒന്നാം പ്രതി രാജലക്ഷ്മിയുടെ ജയില്‍ റിമാന്റ് കോടതി സെപ്റ്റംബര്‍ 30 വരെ നീട്ടി.


അഞ്ചാം പ്രതി ജോയ്‌സി ജോര്‍ജിനെ 4 ദിവസം കസ്റ്റഡിയില്‍ വിട്ടു. കേസ് റെക്കോര്‍ഡ് , കസ്റ്റഡി അപേക്ഷ , അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം എന്നിവ പരിഗണിക്കുമ്പോള്‍ ശരിയായ രീതിയിലുള്ള അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയാണ് കസ്റ്റഡിയില്‍ വിട്ടത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.


പി.എസ്.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ സെപ്റ്റംബര്‍ 17 ന് കീഴടങ്ങിയത്. ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബര്‍ 18 ന് വൈകിട്ട് കഴക്കൂട്ടം സ്റ്റേഷനില്‍ കീഴടങ്ങി.
പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ മൂന്നാം പ്രതി കോട്ടയം സ്വദേശിനി ജോയ്‌സി ജോര്‍ജ് സെപ്റ്റംബര്‍ 18 ന് കോട്ടയത്ത് അറസ്റ്റിലായി. മുഖ്യ പ്രതി രാജലക്ഷ്മി അടൂരില്‍ താമസിക്കവേ രാജലക്ഷ്മിയുടെ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. പണം വാങ്ങി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയവരെ പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്. പരാതിക്കാരുടെ വാട്‌സ്ആപ്പില്‍ നിന്ന് ഇവരുടെ ചിത്രം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടല്‍ വ്യക്തമായത്. ഒന്നര വര്‍ഷം മുമ്പേ രാജലക്ഷ്മി തട്ടിപ്പിന് തുടക്കമിട്ടതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണത്തില്‍ സിംഹ ഭാഗവും അക്കൗണ്ട് മുഖേനയും ബാങ്കില്‍ നിന്നും പിന്‍വലിച്ചും ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.


2023 സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് ജോലി തട്ടിപ്പ് സംഭവം പുറം ലോകമറിയുന്നത്. വിജിലന്‍സ്, ഇന്‍കം ടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. പണംനല്‍കി ഒന്നരവര്‍ഷത്തോളം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെ പലരും ബഹളമുണ്ടാക്കിത്തുടങ്ങി. ഇതോടെയാണ് പി.എസ്.സി.യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരില്‍ വ്യാജകത്തുണ്ടാക്കിയത്.
പി.എസ്.സി.യുടെ വ്യാജകത്ത് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാര്‍ഥികളെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഒന്നാംപ്രതി രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മിയുടെ പോലീസ് മൊഴി. ജോലിതേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പില്‍ പങ്കാളിയാവുകയായിരുന്നു. രാജലക്ഷ്മി പണം വാങ്ങിയത് പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു. വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് പോലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയത്.ഇതിനായി യൂണിഫോം ധരിച്ച ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതും പറഞ്ഞ് കൂടുതല്‍പ്പേരെ കൊണ്ടുവരാന്‍ രാജലക്ഷ്മി, രശ്മിയോടു നിര്‍ദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ മണിചെയിന്‍ മാതൃകയിലാണ് ഇവര്‍ ആളുകളെ കണ്ടെത്തുന്നത്.
ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതല്‍പ്പേരെ കൊണ്ടുവരാനും നിര്‍ദേശിക്കും. കൂടുതല്‍ ആളുകളെ എത്തിച്ചാല്‍ നല്‍കേണ്ട പണത്തിന് ഇളവുകളും വാഗ്ദാനംചെയ്യും. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍തന്നെ കൂടുതല്‍ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിര്‍ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലര്‍ക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇതിലേറെ രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ജോലി നല്‍കാമെന്നപേരില്‍ ഒട്ടേറെപ്പേരെ വഞ്ചിച്ചിട്ടുണ്ട്. വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപവരെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

വ്യാജകത്ത് ലഭിച്ചതോടെ പി.എസ്.സി. പോലീസിന് പരാതി നല്‍കി. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (14 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (27 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (39 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (46 minutes ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (50 minutes ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (1 hour ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (1 hour ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (1 hour ago)

Malayali Vartha Recommends