പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്കെത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന സര്‍ക്കുലര്‍

പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്കെത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന സര്‍ക്കുലര്‍. പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ പ്രകാരം മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമ്പോള്‍ യൂണിറ്റ് മേധാവിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും കൂടി കുടുങ്ങും.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ ഡ്യൂട്ടിയില്‍ തുടരുകയോ ചെയ്താല്‍ പൂര്‍ണ ഉത്തരവാദിത്വം അതത് യൂണിറ്റ് മേധാവിമാര്‍ക്കായിരിക്കുമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കി്. ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരാവുകയും ചെയ്യുന്നതായി സര്‍ക്കുലറില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഓഫീസില്‍ വരുന്നില്ലെന്നും ലഹരി ഉപയോഗിച്ചശേഷം ജോലി ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താത്തത് നിരുത്തരവാദപരമായ പ്രവൃത്തിയാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സലിങ് നല്‍കി ശരിയായ മാര്‍ഗത്തില്‍ കൊണ്ടുവരേണ്ടത് ജില്ലാ പൊലീസ് മേധാവിമാരും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമാണെന്നും വ്യക്തമാക്കി എഡിജിപി.
https://www.facebook.com/Malayalivartha