ഇപ്പോള്‍ കൂടെ കഴിയുന്ന സിപി ഐ തന്നെ പറയുന്ന പിണറായി തികഞ്ഞ മോദി ഭക്തനും , വിസ്വസ്തനുമാണെന്ന്. പിണറായിയ്‌ക്കെതിരെ ഉയര്‍ന്ന സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളിലെ അന്വേഷണ സംഘങ്ങളൊന്നും പോയവഴി തിരിച്ചു വന്നിട്ടില്ല. ഈ കേസുകളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്
പിണറായി വിജയനും നരേന്ദ്രമോദിയും തമ്മില്‍ അവിശുദ്ധമായ ചില കൂട്ടുകെട്ടുകളുണ്ടെന്ന് പ്രതിപക്ഷം കാലങ്ങളായി ആരോപിക്കുകയാണ്. എന്നാല്‍ അന്നൊന്നും ആരും അതത്ര കാര്യമാക്കിയെടുത്തില്ല. ഇപ്പോള്‍ കൂടെ കഴിയുന്ന സിപി ഐ തന്നെ പറയുന്ന പിണറായി തികഞ്ഞ മോദി ഭക്തനും , വിസ്വസ്തനുമാണെന്ന്. പിണറായിയ്‌ക്കെതിരെ ഉയര്‍ന്ന സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളിലെ അന്വേഷണ സംഘങ്ങളൊന്നും പോയവഴി തിരിച്ചു വന്നിട്ടില്ല. ഈ കേസുകളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. എന്നിട്ടും പിണറായിയെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും കേന്ദ്രഏജന്‍സികള്‍ തയ്യാറായിട്ടില്ല. കരുവന്നൂര്‍ ഉള്‍പ്പടെ ഇഡി വന്ന് കുളംകലക്കുകയാണ്. അതിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷമാണ് സിപി ഐ അഴിമതിയോടും അഴിമതിക്കാരോടും സന്ധിയും കൂട്ടുക്കച്ചവടവും തുടങ്ങിയതെന്നാണ് പൊതുവേ പറയുന്നത്. കാനവും പിണറായി ഭക്തനായി മാറിയെന്നു മാത്രമല്ല ,എല്ലാ നെറികേടുകള്‍ക്കും കൂട്ടു നില്ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മാധ്യമങ്ങള്‍ പലതവണ സിപി ഐ യെ വാരിവലിച്ചിട്ട് അലക്കിയിട്ടും പിണറായി ഭയത്തില്‍ അവര്‍ അനങ്ങിയില്ല. കാനത്തിന്റെ ചില വള്ളിക്കെട്ട് കേസുകളെ ഭയന്നാണ് പിണറായി ഭക്തനായി ഒതുങ്ങി പോയതെന്നും അടക്കം പറച്ചിലുകളുണ്ടായിരുന്നു.എന്നാല്‍ സിപി ഐ ഇപ്പോള്‍ അഴിമതികളെയും എല്‍ഡിഎഫിനെയും വിട്ട് പിണറായിയെ നേരിട്ട് വിമര്‍ശിക്കാന്‍ രംഗത്തിറങ്ങിയതിന് പിന്നില്‍ ലേകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നിലനില്പ് തന്നെയാണ് കാരണം. പാര്‍ട്ടി വളര്‍ന്ന് വളര്‍ന്ന് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ദേശീയ സെക്രട്ടറി ഡി.രാജ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ബിജെപിയ്ക്ക് ബദലായുണ്ടാക്കിയ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് പരമാവധി സീറ്റുകള്‍ സംഘടിപ്പിച്ച് മത്സരിക്കണമെന്ന് അദ്ദേഹം നേരത്തെ പാര്‍ട്ടി യോഗങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഉന്നമിട്ടുള്ള വിമര്‍ശനങ്ങളാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉയര്‍ന്നത്. സിപിഐയുടെ വകുപ്പുകളെ അവഗണിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി സമരം ചെയ്യുന്നില്ലെന്നതും അടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പാര്‍ട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നാണ് പ്രധാന വിമര്‍ശനം.
സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. മുന്മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും ചോദ്യമുയര്‍ന്നു.
സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് വര്‍ധിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സിപിഐ, സിപിഎമ്മിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 'യുഡിഎഫ് പ്രചാരണം ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളുമെത്തി. മുതിര്‍ന്ന നേതാക്കള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണം നടത്തി. ഭവന സന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളും കൃത്യമായി നടത്തി. യുഡിഎഫിന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നതകളോ കാര്യമായി ഉണ്ടായിട്ടില്ലായെന്നും പറഞ്ഞിരുന്നു.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തു നിന്നും കാര്യമായി എത്തിയില്ല. പ്രചാരണത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്തു തലങ്ങളില്‍ കൃത്യമായ ഏകോപനമുണ്ടായില്ല. കുടുംബയോഗങ്ങളും ഭവനസന്ദര്‍ശനങ്ങളും കാര്യമായി നടന്നില്ല. തോല്‍വി മുന്‍പേ ഉറപ്പിച്ചതു പോലെയായിരുന്നു പ്രചരണം'' എന്നും സിപിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും സിപി ഐ യുടെ പരാമര്‍ശം ഇത്തിരി കടന്ന കൈയ്യായിപ്പോയെന്നാണ് പൊതുവേ ഉയരുന്ന വികാരം. സിപിഎമ്മിന്റെ എല്ലാ ബിജെപി പ്രതിരോധങ്ങളെയും സിപി ഐ പൊളിച്ചടുക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha