Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുൻ 'സംസ്കൃത' വിസിയെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദം...

28 SEPTEMBER 2023 12:35 AM IST
മലയാളി വാര്‍ത്ത

ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ഓംബുഡ്സ്മാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്കൃതസർവ്വകലാശാല മുൻ വിസി ഡോ:ധർമ്മരാജ് അടാ ട്ടിനെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദമാകുന്നു.

യൂണിവേഴ്സിറ്റി ട്രിബൂണലിനെ നിയമിക്കുന്നതിന് സമാനമായി ഗവർണർ തന്നെ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ധർമ്മരാജ് അടാട്ടിന്റെ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

മന്ത്രി എം.ബി.രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ റാങ്ക് പട്ടിക ശീർഷാ സനം ചെയ്യിച്ച് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയാതായി ആരോപിക്കപ്പെട്ട മുൻ വിസിയെ, എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽമാരേയും പ്രൊഫസ്സർമാരേയും ഉൾപ്പെടുത്തി സർക്കാർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റിയുടെ പാനൽ തള്ളിക്കളഞ്ഞാണ് നിയമിച്ചത്.പ്രസ്തുത പാനലിൽ ധർമ്മരാജ്
അടാട്ട് ഉൾപ്പെട്ടിരുന്നില്ല.

ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണി ച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച വീജ്ഞാപനപ്രകാരം .അപേക്ഷകരായ ഇരുപതോളം പേരിൽ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷയായ സെർച്ച് കമ്മിറ്റിയാണ് അർഹരായവരുടെ പാനൽ തയ്യാറാക്കിയത്.

UGC യുടെയും AICTE യുടെയും റെഗുലേഷൻ പ്രകാരം എല്ലാ യൂണിവേഴ്സിറ്റികളിലും വിദ്യാർഥികളുടെയും രക്ഷകർത്താ ക്കളുടെയും പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. മൂന്നുവർഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി.

യൂണിവേഴ്സിറ്റിയിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും വിദ്യാർഥി പ്രവേശനം, അനധികൃത ഫീസ് പിരിവ്, സ്കോളർഷിപ് വിതരണം,പരീക്ഷ നടത്തിപ്പ്, മൂല്യനിർണയത്തിലെ വീഴ്ച,സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയവയിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കേണ്ട ചുമതലയാണ് ഓംബുഡ്സ്മാനുള്ളത്.

മുൻ വിസി മാരെയോ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ പ്രൊഫസ്സർമാരെയോ ആണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.
ഓംബുഡ്സ്മാന്റെ ഓഫീസ്, വേതനം യാത്രാബത്ത, ജീവനക്കാർ തുടങ്ങിയവ അനു വദിക്കുന്ന കാര്യങ്ങളിൽ യൂണിവേഴ്സിറ്റിയാണ് തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്ത് KTU ആണ് ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ചത്.

മന്ത്രി രാജേഷിന്റെ ഭാര്യയുടെ വിവാദമായ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം കൂടാതെ, ഈയടുത്തയിട വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഗവൺമെൻറ് കോളേജിൽ ഗസ്റ്റ് അധ്യാപികയായ SFI മുൻ വനിത നേതാവിന് പട്ടികജാതി വിദ്യാർത്ഥിനിക്കുള്ള സംവരണ സീറ്റിൽ ചട്ടങ്ങൾ ലംഘിച്ച് ഗവേഷണത്തിന് പ്രവേശനം നൽകിയതും, ഉയർന്ന യോഗ്യതയുള്ളവരെ മറികടന്ന് അധ്യാപക നിയമങ്ങൾ നടത്തിയതും, ബിഎ പരീക്ഷ പാസ്സാകാത്ത നിരവധി വിദ്യാർഥികൾക്ക് എം.എ യ്ക്ക് പ്രവേശനം നൽകിയതും ഇദ്ദേഹം 'സംസ്കൃത'യിൽ വിസി ആയിരുന്നപ്പോഴാണെന്ന് ആക്ഷേപമുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസ്സർ ആയി നിയമനം നൽകിയ കണ്ണൂർ വിസി ക്ക് പുനർ നിയമനം നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends