ബാര്‍ കേസ് വിധി: കേരളത്തിന്റെയും നന്മയുടെയും വിജയമെന്ന് എ കെ ആന്റണി

ബാര്‍ കേസിലെ സുപ്രീംകോടതി വിധി കേരളത്തിന്റെയും നന്മയുടെയും വിജയമെന്ന് മുന്‍പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി. ആരോഗ്യകരമായ സാമൂഹിക ജീവിതം ശക്തിപ്പെടുത്താന്‍ വിധി സഹായിക്കും. കോടതി വിധി ജനങ്ങളുടെ വിജയമാണ്. ചാരായ നിരോധനം ആദ്യ ഘട്ടമായിരുന്നു, ഇത് രണ്ടാം ഘട്ടമാണെന്നും ആന്റണി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ അപ്പോള്‍ നോക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ബിജു രമേശ് പറഞ്ഞ സത്യം തെളിയാന്‍ ഇനി സാധ്യത ഏറെയുണ്ടെന്ന് എലഗന്‍സ് ബാര്‍ ഉടമ ബിനോയ് നേരത്തെ പറഞ്ഞിരുന്നു.
ഇന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച് സുപ്രീംകോടതിയുടെ വിധിവന്നത്. കേരളത്തില്‍ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് എന്ന സര്‍ക്കാര്‍ നയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യവില്‍പന നിരീക്ഷിക്കണമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























