സോണിയ ഇന്ന് കേരളത്തില്‍, ശിവഗിരി തീര്‍ഥാടനം സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. രാവിലെ 9.30-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സോണിയയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാര്‍ തുടങ്ങിയവര്‍ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു ഹെലികോപ്ടര്‍ മാര്‍ഗം ശിവഗിരിമഠത്തിലെത്തും.
83-ാമത് ശിവഗിരി തീര്‍ഥാടനം സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനശേഷം തിരിച്ച് വര്‍ക്കലയിലെത്തി അവിടെനിന്ന് ഹെലികോപ്ടറില്‍ കോട്ടയത്തേക്ക്. കോട്ടയത്ത് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലി ഉദ്ഘാടനത്തിനുശേഷം ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും.
വൈകുന്നേരം നാലിന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തും. തുടര്‍ന്നു ഡല്‍ഹിക്കു മടങ്ങും. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മുന്നണിയിലുണ്ടായ പ്രശ്‌നങ്ങളും തിക്താനുഭവങ്ങളും ഘടകകക്ഷി നേതാക്കള്‍ സോണിയയെ ധരിപ്പിക്കും. ബാര്‍ക്കേസിലെ സുപ്രീം കോടതി വിധിയടക്കം ചര്‍ച്ചയാകുമെന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























