മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്നു തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കും. വൈകുന്നേരം 5.30ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പതിവുപൂജകള്‍ ആരംഭിക്കും.
മകരവിളക്കിനോടനുബന്ധിച്ച എരുമേലി പേട്ടതുള്ളല്‍ 12നാണ്. 13ന് പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പമ്പ വിളക്കും പമ്പസദ്യയും 14നു നടക്കും. മകരവിളക്ക് 15നാണ്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 20നു രാവിലെ നട അടയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























