ഐ.എസ്.ഐക്കു വേണ്ടി ചാരവൃത്തി നടത്തിയ മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാകിസ്താന്‍ ചാരസംഘടന ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി നടത്തിയ മലയാളിയായ മുന്‍വ്യോമസേനാ ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ കെ.കെ. രഞ്ജിത്ത് അറസ്റ്റില്‍. ഡല്‍ഹി പോലീസ് ആണു പഞ്ചാബില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മുന്‍ സൈനികനും ബി.എസ്.എഫ്. ജവാനും ഉള്‍പ്പെടെ അഞ്ചുപേരെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ ഭട്ടിന്‍ഡ വ്യോമസേനാ താവളത്തില്‍ ലീഡിങ് എയര്‍ക്രാഫ്റ്റ്മാന്‍ ആയിരുന്നു രഞ്ജിത്. പാക് ചാരസംഘടനയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷത്തില്‍ തെളിവുകള്‍ ലഭിച്ചതോടെ രഞ്ജിത്തിനെ ജോലിയില്‍നിന്നു പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പോലീസ് ഇന്നലെ ഡല്‍ഹിയിലെത്തിച്ചു. ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ഇമെയില്‍ ആയും ഇന്റര്‍നെറ്റ് മെസേജ് സര്‍വീസുകള്‍ വഴിയും രഞ്ജിത് ഐ.എസ്.ഐ. പിന്തുണയുള്ള ചാരശൃംഖലയ്ക്കു ചോര്‍ത്തി നല്‍കുകയായിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. രഞ്ജിത് ചാരശൃംഖലയിലെ കണ്ണിയായി മാറിയത് സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതി വഴിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























