യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... വന്ദേഭാരത് ട്രെയിനില്‍ എത്തുന്നവര്‍ക്കായി തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... വന്ദേഭാരത് ട്രെയിനില്‍ എത്തുന്നവര്‍ക്കായി തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി.
തിരൂരില്‍ നിന്ന് വൈലത്തൂര്‍, കോട്ടയ്ക്കല്‍ വഴിയാണ് മലപ്പുറത്ത് എത്തുക. ഇന്ന് മുതല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി . വന്ദേഭാരതിന്റെ സമയക്രമം അനുസരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.
വന്ദേഭാരത് ട്രെയിനില്‍ പോകാനായി മലപ്പുറത്ത് നിന്ന് തിരൂരില്‍ എത്തേണ്ടവര്‍ക്കും, വന്ദേഭാരതില്‍ തിരൂരില്‍ എത്തിയ ശേഷം കോട്ടക്കല്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കും ഉപകാരമാകുന്ന തരത്തിലാണ് പുതിയ സര്‍വീസ് നടത്തുക.
അതേസമയം ആദ്യ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. മലപ്പുറം ജില്ലയെ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടായിരുന്നു. അതേസമയം രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പുണ്ട്. ആദ്യ വന്ദേ ഭാരതിലും തിരൂരില്‍ സ്റ്റോപ്പ് കിട്ടാനായി ശ്രമം തുടരും.
"
https://www.facebook.com/Malayalivartha
























