പത്തുവര്‍ഷം സിപിഎം ചെറുവിരലനക്കാതെ മാറ്റി നിറുത്തിയ കരുവന്നൂര്‍ ബാങ്ക് കൊള്ളയ്ക്ക് ഇനിയെങ്കിലും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ വളരെ ദയനീയമായിരിക്കുമെന്ന നേതാക്കള്‍ മനസിലാക്കിയത് വൈകിയാണ്. തുടര്‍ഭരണത്തില്‍ മതിമറന്ന നേതാക്കള്‍ അണികളെയും ജനങ്ങളേയും മറുന്നുവെന്നതിന്റെ തെളിവാണ് കരുവന്നൂരിന്റെ ദുരന്തവും എന്നു പറയാതിരിക്കാനാവില്ല.

ജില്ല സഹകരണ ബാങ്കുകളെ ഒന്നിപ്പിച്ച് കേരള ബാങ്ക് ആക്കിയപ്പോള്‍ ഇത്രയും വലിയ ചതി പിണറായി വിജയന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാരണം റിസര്‍വ്വ് ബാങ്കും നബാര്‍ഡും അത്രയ്ക്ക് വലിയ പിടിയാണ് കേരള ബാങ്കിന് മുകളില്‍ ചുമത്തിയിരിക്കുന്നത്. സഹകരണ മേഖലയിലെ കൊള്ളകള്‍ പരിഹരിക്കാന്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ കേരള ബാങ്കും കടന്നു വന്നിരിക്കുകയാണ്. പത്തുവര്‍ഷം സിപിഎം ചെറുവിരലനക്കാതെ മാറ്റി നിറുത്തിയ കരുവന്നൂര്‍ ബാങ്ക് കൊള്ളയ്ക്ക് ഇനിയെങ്കിലും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ വളരെ ദയനീയമായിരിക്കുമെന്ന നേതാക്കള്‍ മനസിലാക്കിയത് വൈകിയാണ്. തുടര്‍ഭരണത്തില്‍ മതിമറന്ന നേതാക്കള്‍ അണികളെയും ജനങ്ങളേയും മറുന്നുവെന്നതിന്റെ തെളിവാണ് കരുവന്നൂരിന്റെ ദുരന്തവും എന്നു പറയാതിരിക്കാനാവില്ല. കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ ജില്ല സഹകരണ ബാങ്കുകളുടെ നിക്ഷേപവും ആസ്തിയുമായി എഴുപതിനായിരം കോടി രൂപയുണ്ട്. ഈ എഴുപതിനായിരം കോടി രൂപയും റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലാണ്.
എന്നാല്‍ സിപിഎം ബാങ്കിന് ഡയറക്ടര്‍ ബോര്‍ഡുണ്ടാക്കിയപ്പോള്‍ അതിന്റെ തലപ്പത്ത് ഇരുത്തിയവരുടെ സാമ്പത്തി ശാസ്ത്രത്തിലും ബാങ്കിംഗ് മേഖലയിലുമുള്ള അറിവിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയുയരുന്നത്. ഇത്രയും വലിയ സാമ്പത്തിക നിക്ഷേപമുള്ള ധനകാര്യ സ്ഥാപനത്തിന്റെ ചുക്കാന്‍പിടിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ആകെയുള്ള യോഗ്യത സിപിഎം പ്രവര്‍ത്തകര്‍ എന്നുള്ളതാണ്. ഇതേ സാമ്പത്തിക ശാസ്ത്രം തന്നെയാണ് കരുവന്നൂര്‍, തൃശ്ശൂര്‍, അയ്യന്തോള്‍, കണ്ടല, സര്‍വ്വീസ് സഹകരണ ബാങ്കുകളിലും സിപിഎം പയറ്റിയത്. സിപിഎമ്മില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരുടെ കുറവുകൊണ്ടല്ല, മറിച്ച പാര്‍്ട്ടിയില്‍ സീനിയറായാല്‍ ഇങ്ങനെ അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ നിരവധി തേടിവരുമെന്ന് എല്ലാ നേതാക്കള്‍ക്കും അറിവുള്ളതാണ്. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ എതിര്‍ശബ്ദം പുറപ്പെടുവിക്കാതെ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതെന്നാണ് പിന്നാമ്പുറത്തുയരുന്ന കമന്റുകള്‍. സഹകരണ ബാങ്കുകള്‍ വഴി സിപിഎമ്മുകാര്‍ ചോരയൂറ്റി കുടിക്കുന്ന കൊള്ളക്കാരായി മാറിയിരിക്കുന്നുവെന്ന സുരേഷ് ഗോപി പദയാത്രയില്‍ തുറന്നടിച്ചതോടെ സിപിഎമ്മിന് ഇനിയെന്ത് വഴിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
എന്തായാലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെയും വൈസ് പ്രസിഡന്റ് എ.കെ.കണ്ണന്റെയും ബാങ്കിംഗ് മേഖലയിലെ അറിവുകള്‍ വളരെ വലുതാണെന്ന അഭിപ്രായം സിപിഎമ്മിനുമില്ല. പിണറായി ഭക്തരായി അടങ്ങിയൊതുങ്ങി കഴിയുന്നവര്‍ക്ക് എത്രവലിയ സ്ഥാനവും കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാനങ്ങളില്‍ മരുന്നിന് പോലും യോഗ്യതയുള്ള ഒരാളെ കണ്ടെത്താനാവില്ലെന്നതാണ് വസ്തുത. സഹകരണ സംഘമെന്നാല്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും തൊഴില്‍ നല്കാനും , പാര്‍്ട്ടി സഖാക്കള്‍ക്ക് തോന്നിയപോലെ പണം കൈകാര്യം ചെയ്തു കൊള്ളയടിക്കാനുമുള്ള ഇടമായി മാറ്റിയിരിക്കുന്നു. കേരള ബാങ്ക് പ്രസിഡന്റ് എഴുപതിനായിരം കോടി എന്നതില്‍ എത്ര പൂജ്യമുണ്ടെന്ന് പറയട്ടെയെന്നാണ് പത്രപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ വെല്ലുവിളിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് സമ്മതിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരള ബാങ്കില്‍ നിന്നും കരുവന്നൂരിന് എത്ര കോടി വേണമെങ്കിലും കൊടുക്കുമെന്ന ഗോപി കോട്ടമുറിക്കലിന്റെ പ്രസ്താവനയ്ക്കതിരെ ഉയരുന്ന ട്രോളുകള്‍ അനവധിയാണ്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കിയതോടെ ആശങ്കയേറിയിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനം മത്രം നടത്തി ജീവിക്കുന്ന നേതാക്കളുടെ സ്വത്തു വിവരം അണികള്‍ കൂടി അറിയണമെന്ന് ഇഡിയ്ക് നിര്‍ബന്ധമുള്ളതുപോലെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. വ്യാഴാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങള്‍ ഹാജരാക്കാനാണു ഇഡി നിര്‍ദേശം. സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ മുന്‍പു പലതവണ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്നാണു ഇഡി പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച കണ്ണനെ ഇഡി ചോദ്യംചെയ്തിരുന്നു. എം.കെ.കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ ബാങ്കില്‍ കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാര്‍ നടത്തിയ സ്രോതസ്സ് വെളിപ്പെടുത്താത്ത കോടികളുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു കണ്ണന്‍ മറുപടി പറഞ്ഞില്ലെന്നു ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച നടന്ന ചോദ്യംചെയ്യലില്‍ എം.കെ.കണ്ണന്‍ സഹകരിക്കാതെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചെന്നായിരുന്നു ഇഡി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തനിക്ക് ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ചോദ്യംചെയ്യല്‍ സൗഹൃദപരമായി നടന്നുവെന്നുമായിരുന്നു കണ്ണന്റെ പ്രതികരണം.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ പദയാത്രയില്‍ ബിജെപിക്കാരല്ലാത്തവരും പങ്കെടുത്തതും സിപിഎമ്മിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഈ പദയാത്ര പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയാണ്. ഇതില്‍ രാഷ്ട്രീയമില്ല. തട്ടിപ്പ് ബാധിച്ച ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു യാത്ര. ഇത് ബാധിച്ചവരും രാഷ്ട്രീയപ്രവര്‍ത്തകരും യാത്രയ്ക്ക് പിന്തുണ നല്‍കി. അമിതമായ പലിശവാഗ്ദാനം ചെയ്ത് പാവപ്പെട്ടവരുടെ ചോര ഊറ്റുകയായിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്നാണ് സുരേ്ഷ് ഗോപി ആവശ്യപ്പെട്ടത്.ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി കളമൊരുക്കുകയാണെന്നു സിപിഎം വിമര്‍ശിക്കുന്ന പദയാത്രയില്‍ നിരവധി പേരാണു പങ്കെടുത്തത്. പാര്‍ട്ടി നേതാക്കളും അണികളും സുരേഷ് ഗോപിയുടെ കൂടെയുണ്ടായിരുന്നു.ഇതില്‍ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകള്‍ വേട്ടക്കാര്‍ക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. 18 കിലോമീറ്റര്‍ ദൂരമാണു പദയാത്ര സംഘടിപ്പിച്ചത്. സഹകരണ ബാങ്കില്‍ തട്ടിപ്പിന് ഇരയായിട്ടുള്ളവരും കൂട്ടത്തിലുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ വിമര്‍ശനവും വലിയ ഒച്ചപ്പാടിന് ഇടയാക്കിയിട്ടുണ്ട്. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്തു കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണമെന്നും അതിന് ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു. ഇപ്പോ തൃശ്ശൂര്‍ ജില്ലയില്‍ ഒരു ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിവിയിലുള്ളത്. ടിവി തുറന്നാല്‍ കരുവന്നൂര്‍ മാത്രമാണ്. ലോകപ്രശസ്തമായ സ്ഥലമാണ് എന്നപോലെയാണിത്. സഹകരണ ബാങ്കുകള്‍ ആയാലും ദേശസാല്‍കൃത ബാങ്കുകള്‍ ആയാലും സ്വകാര്യ ബാങ്കുകള്‍ ആയാലും ധനകാര്യ ഇടപാടു നടത്തുന്ന സ്ഥലങ്ങളില്‍ ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍ അവരുടെ പേരില്‍ നടപടി സ്വീകരിക്കണം. ഏതു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല നടപടിയെടുക്കേണ്ടത്. സഹകരണ ബാങ്കുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ സഹകരണനിയമങ്ങളും ചട്ടങ്ങളുമുണ്ട്. ആ ചട്ടത്തിനു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും ആ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ആര്‍ക്കാണ് അതില്‍ അഭിപ്രായവ്യത്യാസം.
ആരാണ് കുറ്റക്കാരെ സംരക്ഷിക്കുന്നത്. ഇപ്പോള്‍ അന്വേഷണത്തിനു വന്ന ഇഡിയും ഈ പറയുന്ന ഉദ്യോഗസ്ഥന്‍മാരുമൊക്കെ വരുന്നതിനു ഒരു കൊല്ലം മുന്‍പ് അവിടുത്തെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സഹകരണ വകുപ്പ് നടപടി സ്വീകരിച്ചില്ലേ . 16 പേരെ സസ്‌പെന്‍ഡ് ചെയ്ത് ജോലിയില്‍നിന്ന് ഒഴിവാക്കി പുറത്തുനിര്‍ത്തിയില്ലേ. അവരുടെ പേരില്‍ അന്വേഷണം നടത്തി കുറ്റം കണ്ടെത്തി ബാക്കി നടപടികള്‍ സ്വീകരിച്ചില്ലേ. ക്രിമിനല്‍ കേസുകളും ഇല്ലേ? ഇഡി വന്നിട്ടാണോ? ഇളമരം ചോദിക്കുച്ചു.
ഇതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമാണോ? എന്തിനാണ് ഇതൊരു വിവാദമാക്കുന്നത്. ഇഡി കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അന്വേഷണ ഏജന്‍സിയാണ്. മോദിയുടെ ഭരണത്തില്‍ പ്രതിപക്ഷ നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കുകയാണ് ഇഡിയുടെ പ്രധാന ജോലി. കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ മനസ്സിലാക്കിക്കോ, മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ പി. ചിദംബരത്തിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. സാമ്പത്തിക ഇടപാടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നുള്ള ആക്ഷേപമായിരുന്നു ഇതിനു പിന്നില്‍. അദ്ദേഹത്തിന്റെ മകന്റെ പേരിലും കേസുണ്ട്. അത്രയും സമുന്നതനായ ഒരു നേതാവിന്റെ പേരില്‍ കൊലക്കേസോ രാജ്യദ്രോഹക്കേസോ ചാരപ്രവര്‍ത്തനം നടത്തിയ കേസോ അല്ല, സാമ്പത്തിക ക്രമക്കേടാണ് കേസ്. ഹാജരാകണമെന്ന് നോട്ടിസ് കൊടുത്താല്‍ അദ്ദേഹം ഒളിച്ചോടുമോ. എന്തിനായിരുന്നു ആ നാടകം.
2002ലെ ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെയും ഭരണത്തിനുകീഴില്‍ കൊലപാതകങ്ങള്‍ നടന്നു. റോഡില്‍ വച്ച് പൊലീസുകാര്‍ തീവ്രവാദികളാണെന്നു പറഞ്ഞ് മുസ്ലിം ദമ്പതികളെ വെടിവച്ചുകൊന്നു. ആ കേസ് വിവാദമായി. അതിനു പിന്നില്‍ അമിത് ഷായുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉണ്ടായി. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലമാണ്. പൊലീസ് അമിത് ഷായുടെ പേരില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ചിദംബരം. ആ സംഭവത്തിന്റെ പേരിലാണ് ചിദംബരത്തിനുനേര്‍ക്ക് ഈ നടപടിയുണ്ടായത്. അമിത് ഷാ അന്ന് എത്ര ദിവസം ജയിലില്‍ക്കിടന്നോ അതിലും രണ്ടു ദിവസം കൂടുതല്‍ ചിദംബരവും ജയിലില്‍ക്കിടന്നു. കോണ്‍ഗ്രസേ, സിപിഎം വിരോധംകൊണ്ട് കരുവന്നൂരും പറഞ്ഞ് ഇഡിയെ വല്ലാതെ സോപ്പിടാന്‍ പോകണ്ട. നിങ്ങളുടെ നേതാക്കന്മാര്‍ പലരും ഇഡിയുടെ നോട്ടപ്പുള്ളികളാണ്'' - എളമരം കരീം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha