കോടിയേരി കുടുംബത്തോട് ഗോവിന്ദന്‍ തെറ്റ് ഏറ്റുപറയുക;സിപിഎമ്മിനെ എടുത്തലക്കി ശക്തിധരന്‍,മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശ യാത്ര പോകാന്‍ കോടിയേരിയെ തേച്ചു,അമ്മയും മക്കളും കേണപേക്ഷിച്ചു ഗോവിന്ദന്‍ കേട്ടില്ല,സിപിഎമ്മുകാരുടെ തൊട്ടിത്തരങ്ങളെല്ലാം പൊതുമധ്യത്തില്‍ പൊളിച്ചടുക്കുന്നു

ഗോവിന്ദന്‍ മാഷ് ഇനിയെങ്കിലും തെറ്റ് ഏറ്റുപറയണം. തിരുവനന്തപുരം തന്റെ പോരാട്ട ഭൂമി ആക്കിയ കോടിയേരിയെ ഒടുക്കം തിരുവനന്തപുരം കാണിച്ചില്ല. ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ് അവിടെ കൊണ്ട് പോകണമെന്ന് മക്കള്‍ പറഞ്ഞു. അപ്പോഴും ഈ പാര്‍ട്ടിയെ അടക്കിവാഴുന്നവര്‍ അത് ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രിയുടെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദേശത്തെ ഉല്ലാസയാത്ര വൈകും എന്നതിന്റെ പേരില്‍ കോടിയേരിയുടെ ഭൗതിക ശരീരത്തോട് അനാദരവ് കാട്ടി. അമ്മയും മക്കളും ഒരേപോലെ കേണു അപേക്ഷിച്ചതല്ലേ? ആ ശവമഞ്ചത്തിന് അര്‍ഹമായ ആദരവ് കൊടുക്കണമെന്ന്. ഈ മൂശേട്ടകള്‍ അത് കേട്ടില്ല. ഗോവിന്ദന്‍ മാപ്പ് പറയണം. കോടിയേരി കുടുംബത്തോട്, വിനോദിനിയോട് ബിനീഷിനോടും ബിനോയിയോടും. ചതിയുടെ രണ്ടാം ഭാഗം പുറത്തേക്ക്. ഇന്ന് കോടിയേരിക്ക് വേണ്ടി മുതലക്കണ്ണീര്‍ പൊഴിയ്ക്കുന്നവര്‍ അദ്ദേഹത്തിന്റെ അന്ത്യനാളുകളിലും മരിച്ചപ്പോഴും കാണിച്ചത് കൊടിയ വഞ്ചനയാണ്. കോടിയേരിക്ക് വേണ്ടി കണ്ണീര്‍ പൊഴിയ്ക്കുന്നവരുടെ മുഖംമൂടി വലിച്ചുകീറുന്നു. ശക്തിധരന്‍ സിപിഎമ്മിന് വലിയ പാരയാകുന്നു. ഈ സിപിഎമ്മുകാരുടെ തൊട്ടിത്തരങ്ങളെല്ലാം പൊതുമധ്യത്തില്‍ പൊളിച്ചടുക്കുന്നു.
അവസാനമായി കോടിയേരിയുടെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദര്‍ശനത്തിനു വെക്കാത്തതില്‍ എനിക്കും ഉണ്ട് വിഷമം ! അന്ന് ഞാന്‍ ഓര്‍മ്മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. മക്കളായ ബിനോയ് യും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ് അവിടെ കൊണ്ട് പോകണമെന്നും മക്കള്‍ പറഞ്ഞിരുന്നു. പക്ഷെ നടന്നില്ല 'സ: കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം ആയെങ്കിലും ആ ദീപ്തമായ ഓര്‍മ്മകള്‍ ഇന്നലെയെന്നപോലെ മനസ്സില്‍ ഇപ്പോഴും ഉമിത്തീയായ് നീറുന്നു. എത്രവേഗമാണ് ആ ഒരു വര്‍ഷം കടന്നുപോയത്. ലക്ഷോപലക്ഷം കമ്മ്യുണിസ്റ്റ് കാരുടെ മനസ്സില്‍ ഇപ്പോഴും അത് ഉത്തരം കിട്ടാത്ത സമസ്യയാണ്?. കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ പാര്‍ട്ടി അംഗങ്ങള്‍ ഈ സമുന്നത നേതാവിനോട് കാട്ടിയ മാപ്പര്‍ഹിക്കാത്ത നിന്ദയെ എങ്ങിനെ കണ്ടില്ലെന്നു നടിക്കുന്നു? ഒരു പോളിറ്റ് ബ്യുറോ അംഗം മരിച്ചിട്ട് അതിലൊരു അനുശോചന ദുഃഖാചരണം പോലും നടത്താത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? മരണാനന്തര ചടങ്ങുകളില്‍ പോലും അനാദരവല്ലേ കാട്ടിയത് ? മുഖ്യമന്ത്രിയുടെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദേശത്തെ ഉല്ലാസയാത്ര വൈകും എന്നതിന്റെ പേരിലല്ലേ ഈ അനാദരവ് കാട്ടിയത്. മനുഷ്യന്‍ എപ്പോള്‍ മരിക്കും എന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. നാളെ ഈ മുഖ്യമന്ത്രിക്ക് ഇങ്ങിനെ ഒരു ദുര്യോഗം ഉണ്ടാകില്ലെന്ന് എങ്ങിനെ പറയാനാകും?.
മൂലധശേഷിയുള്ള പാര്‍ട്ടിക്ക് ആരുമായിരുന്നില്ലേ, ഞങ്ങള്‍ ,ചെല്ലപ്പേരില്‍ വിളിക്കുന്ന, കോടിയേരി? ഇപ്പോള്‍ ഒരു വീട്ടമ്മ മാത്രമാണല്ലോ പാര്‍ട്ടിക്ക് വിനോദിനി. അതുകൊണ്ടാകും എണ്‍പത്തഞ്ചോളം സംസ്ഥാനകമ്മിറ്റി അംഗങ്ങളില്‍ ഒരാളുടെ വായില്‍ക്കിടന്ന നാവുപോലും വിനോദിനിയുടെയോ മക്കളുടെയോ നെഞ്ചിലെ വേദന കാണാതെപോയത്. കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരു തലമുറ തലസ്ഥാനത്തു എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കാനാണ്. ആ പൊക്കിള്‍ക്കൊടി ബന്ധം എന്തിനാണ് പിണറായി വിജയന്‍ ഭയന്നത് ? ഞങ്ങള്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഏതു സൈന്യവ്യൂഹത്തെ കൊണ്ടിറക്കിയാലും പിന്നോട്ട് ഒരു ചുവടുവെക്കാത്തവരുടെ വീര്യം കൊണ്ട് വിറകൊണ്ട തലസ്ഥാനത്തെ നഗരവീഥിയില്‍ നിന്ന് എന്തിനാണ് പഴയകാലത്തെ ഞങ്ങളുടെ സേനാത്തലവന്റെ ശവമഞ്ചം കടത്തി വിട്ടുകൂടാ എന്ന് കല്‍പ്പിച്ചത് അമ്മയും മക്കളും ഒരേപോലെ കേണു അപേക്ഷിച്ചതല്ലേ? ആ ശവമഞ്ചത്തിന് അര്‍ഹമായ ആദരവ് കൊടുക്കണമെന്ന് .നൃശംസന്മാരുടെ മനസ്സ് അലിഞ്ഞില്ല. ആദ്യ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു എം വി ഗോവിന്ദന്‍? അടിമകളുടെ രാജാവോ? തലസ്ഥാനത്തു ഞങ്ങള്‍ സി ഭാസ്‌കരന്റേയും കോടിയേരിയുടെയും നേതൃത്വത്തില്‍ സൃഷ്ടിച്ച ആ ഇടി മുഴക്കങ്ങള്‍ കേട്ടിട്ടുണ്ടോ? വിനോദിനിയുടെ അച്ഛന്‍ രാജുമാഷ് ഒന്നരകാല്‍ മാത്രം ഉണ്ടായിട്ടും യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ സംഘര്‍ഷഭൂമിയില്‍ തലശ്ശേരിയില്‍ നിന്നെത്തി, ഗുണ്ടകളെ തടഞ്ഞു നിര്‍ത്തി ഞങ്ങളെ കണ്ണിലെ കൃഷണമണിപ്പോലെ കയ്യൂക്കു കൊണ്ട് സംരക്ഷിച്ച നാളുകള്‍ ഞങ്ങള്‍ക്ക് എങ്ങിനെ മറക്കാനാകും. ഒറ്റ ഡി ജി പി മാത്രം വാഴുന്ന കേരള തലസ്ഥാനത്തു നടുറോഡില്‍ ഞങ്ങള്‍ക്ക് കൈയ്യൂക്ക് കാണിക്കാന്‍ ധൈര്യം കിട്ടിയത് രാജുമാഷിനെപ്പോലെയുള്ളവരുടെ ആയോധനകല യുടെ ചങ്കുറപ്പ് കൊണ്ടാണ്. രാജൂ മാഷ് ഒരു പി ടി അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല.
ഒന്നുകൂടി പറഞ്ഞോട്ടെ . സ അഴീക്കോടന്‍ രാഘവന്‍ കഴിഞ്ഞാല്‍ കോടിയേരിയെ പോലെ തലസ്ഥാനത്തെ മുക്കും മൂലയും ഇത്രയേറെ പരിചിതമായ ഒരു ജനനേതാവിനെ ഞാന്‍ തിരുവനന്തപുരത്തു കണ്ടിട്ടില്ല. ഞാന്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നഗരമാകെ സ അഴീക്കോടന്‍ രാഘവനൊപ്പം സഞ്ചരിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ആസൂത്രണം. സ അഴീക്കോടന്‍ രാഘവന്‍ ഏതൊക്കെ അപരിചിത ഊട് വഴികള്‍ താണ്ടിയാണോ പ്രചാരണരംഗത്തു കുതിച്ചിരുന്നത് അതിന്റെ മറ്റൊരു പതിപ്പായിരുന്നു കോടിയേരി. സി ഭാസ്‌ക്കരനോടൊപ്പം തലസ്ഥാനത്തു എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കുമ്പോഴും ആ ടെറൈന്‍ കൂടുതല്‍ പരിചിതമായി കോടിയേരിക്ക്. . തലസ്ഥാന നഗരവുമായയുള്ള കോടിയേരിയുടെ ബന്ധം വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാനാവുന്നതല്ല, സി ഭാസ്‌കരന്റേയും കോടിയേരിയുടെയും മറ്റും നേതൃത്വത്തിന്റെ പ്രത്യേകത കൊണ്ടാണ് ഞങ്ങള്‍ ആരും പുകവലിയോ എന്തെങ്കിലും ദുര്‍ശീലമോ ലഹരി ഉപയോഗമോ തീണ്ടാതിരുന്നതും.
പാര്‍ട്ടിക്ക് പുറത്താണെന്ന് അറിയാമെങ്കിലും ആവശ്യപ്പെടുമ്പോള്‍ എല്ലാം മറ്റ് വന്‍കിട മാധ്യമങ്ങളില്‍ കൊടുക്കേണ്ട ലേഖനങ്ങള്‍ അയച്ചുകൊടുത്തിരുന്നു. എസ് എഫ് ഐ യുടെ അമ്പതാം വാര്‍ഷിക ആചരണ ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കല്‍പ്പിച്ചപ്പോഴും അതനുസരിച്ചു. പാര്‍ട്ടി ജില്ലാസെക്രട്ടറി അതിനു മുമ്പ് തന്നെ ഇതിനു നിര്‍ബന്ധിച്ചിരുന്നു. എന്റെ രാഷ്ട്രീയ നിലപാടുകളെ ഒരിക്കലും വെറുക്കുകയോ നിന്ദിക്കുകയോ ചെയ്തിരുന്നില്ല, എന്നുമാത്രമല്ല ഒരിക്കല്‍ എ കെ ജി ഫഌറ്റില്‍ വെച്ച് സംസാരിക്കുന്നതിനിടയില്‍ തറപ്പിച്ചു പറഞ്ഞത് ' ശക്തി, ശക്തിയുടെ നിലപാടുകളില്‍ ഉറച്ചു തന്നെ നിന്നോളൂ 'എന്നായിരുന്നു.
https://www.facebook.com/Malayalivartha