വിനോദിനിയുടെ വായടപ്പിക്കാന്‍ പിണറായി;പണി തുടങ്ങി കോടിയേരി കുടുംബം ഒറ്റപ്പെടുന്നു,സഹോദരനെ തൂക്കി അകത്താക്കി വിനോദിനിയ്ക്ക് ആദ്യ മറുപടി,പിണറായിക്ക് നേരെ വിരല്‍ചൂണ്ടിയതിനുള്ള വേട്ടയാടല്‍,പാര്‍ട്ടിയില്‍ കൂട്ടയടി തുടങ്ങി

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കള്‍ ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അത് ചെവിക്കൊണ്ടില്ലെന്ന വിനോദിനിയുടെ തുറന്നുപറച്ചില്‍ സിപിഎമ്മിന് വെള്ളിടി ആയിരിക്കുകയാണ്. ഇപ്പോള്‍ വിനോദിനിയുടെ വായടപ്പിക്കാന്‍ പിണറായിയുടെ കുടിലതന്ത്രം. വിനോദിനി ഇനി വാ തുറന്നാല്‍ പലതും പുറത്ത് വരും. അത് സിപിഎമ്മിന് പുറംപൊളിയുന്ന അടിയാണ്. വിനോദിനിക്ക് നേരെ പിണറായി കരുനീക്കം തുടങ്ങിക്കഴിഞ്ഞു എന്നാണ് പാര്‍ട്ടിയില്‍ ഒരുകൂട്ടരുടെ അടക്കംപറച്ചില്‍. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചീട്ടുകളിച്ചവരെ കഴിഞ്ഞദിവസം രാത്രി പോലീസ് പൊക്കിയിരുന്നു. അക്കൂട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ അളിയന്‍ അതായത് വിനോദിനിയുടെ സഹോദരന്‍ ഉണ്ടായിരുന്നു.
ട്രിവാന്‍ഡ്രം ക്ലബില്‍ കേറിമേഞ്ഞ പിണറായി പോലീസ് തൂക്കി അകത്താക്കിയത് വിനോദിനിയുടെ സഹോദരന്‍ എസ് ആര്‍ വിനയകുമാറിനെയാണ്. കേസില്‍ ഒന്നാം പ്രതിയായിട്ടാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി എസ്.ആര്‍.വിനയകുമാറിന്റെ പേരെഴുതി ചേര്‍ത്തത്. സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് ക്ലബില്‍ സംഘം മുറിയെടുത്തത്. എന്നാല്‍ ആരാണ് മുറിയെടുത്തത് എന്നറിയില്ലെന്നാണ് വിനയകുമാര്‍ പറയുന്നത്. ഇതിനിടെയാണ് കേസിലെ പൊലീസ് എഫ് ഐ ആര്‍ പുറത്തു വന്നത്. ഇതില്‍ ഒന്നാം പ്രതിയാണ് വിനയ് കുമാര്‍. ഇതോടെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി സ്ഥാനം വിനയകുമാറിന് നഷ്ടമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുമ്പ് പല അഴിമതികളിലും യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാനം പിടിച്ചിരുന്നു. അന്നൊന്നും സര്‍ക്കാര്‍ എംഡിക്കെതിരെ നടപടി എടുത്തില്ല. കോടിയേരിയുടെ ഭാര്യാ സഹോദരനൊപ്പം സര്‍ക്കാര്‍ നിന്നു. ഇന്നിപ്പോള്‍ വിനോദിനി പാര്‍ട്ടിക്കെതിരെ തിരിഞ്ഞതോടെ വിഷയം ഗൗരവമായ് തന്നെ സര്‍ക്കാര്‍ എടുത്തേക്കും.
പ്രതികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൊടുത്താണ് പൊലീസ് എഫ് ഐ ആര്‍ ഇട്ടതെന്നതും ശ്രദ്ധേയമാണ്. വിനോദത്തിന് അല്ലാതെ അമിതാദായത്തിന് വേണ്ടി ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ പന്തയം വച്ച് ചീട്ടു കളിച്ചുവെന്നാണ് എഫ് ഐ ആര്‍. കേസില്‍ ട്രിവാന്‍ഡ്രം ക്ലബ്ബ് അധികൃതരും പ്രതിയാണ്. എന്നാല്‍ അവരുടെ പേര് പ്രതിപട്ടികയില്‍ ഇല്ല. രാത്രി 7.35നായിരുന്നു അറസ്റ്റ്. ചീട്ടുകളും പിടിച്ചെടുത്തുവെന്ന് എഫ് ഐ ആറില്‍ പറയുന്നു. എഫ് ഐ ആറില്‍ പറയുന്നത് അനുസരിച്ച് ഒന്നാം പ്രതിയായ വിനയ് കുമാറും ചീട്ടു കളിക്കാന്‍ ഉണ്ടായിരുന്നു. 1960ലെ കേരളാ ഗെയിംമിങ് ആക്ടിലെ 7,8 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പണം വച്ചുള്ള കളികള്‍ക്കെതിരെയുള്ളതാണ് ഏഴാം വകുപ്പ്. ഇതിന് അഞ്ഞൂറ് രൂപ പിഴയോ മൂന്ന് മാസം തടവോ ഇത് രണ്ടും കൂടയോ ആണ് ശിക്ഷ. എട്ടാം വകുപ്പും സമാന സ്വഭാവമുള്ളതാണ്. അഞ്ഞൂറു രൂപ പിഴയോ ഒരു മാസം പരമാവധി തടവോ ഇത് രണ്ടും കൂടെയോ ആണ് ഈ വകുപ്പിനുള്ള ശിക്ഷ. അതുകൊണ്ട് തന്നെ പിടിയിലായവര്‍ക്കെല്ലാം സ്റ്റേഷന്‍ ജാമ്യം കിട്ടും. എന്നാല്‍ ഇത്തരമൊരു ക്രിമിനല്‍ കുറ്റം ചെയ്ത യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിനയകുമാറിനെതിരെ എടുത്ത കേസ് സര്‍ക്കാരിനും സിപിഎമ്മിനും പാര ആയിട്ടുണ്ട്. കോടിയേരി കുടുംബത്തോടുള്ള സര്‍ക്കാര്‍ പകയാണ് ഈ കേസിന് പിന്നിലെന്ന വാദം ശക്തമായിട്ടുണ്ട്. ഇത് പാര്‍ട്ടിയിലുള്ള കോടിയേരി പക്ഷക്കാര്‍ തന്നെ അടക്കംപറയുന്നു.
വിനോദിനിയോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. വിനോദിനിയുടെ പ്രസ്താവനയ്ക്കതിരെ ഒരു നേതാവ് പോലും ഇതിനെക്കുറിച്ച് പ്രതികരിച്ചു പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കള്‍ക്ക് കൊടുത്തിരിക്കുന്നത്. വിനോദിനിയുടെവെളിപ്പെടുത്തല്‍ അസ്ഥാനത്തായി പോയി എന്നാണ് സി പി എം നേതൃത്വം കരുതുന്നത്. മുഖ്യമന്ത്രിയെ ഉന്നം വച്ചുകൊണ്ടാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തല്‍ വിനോദിനി ഇക്കാര്യം പറഞ്ഞതെന്നും പാര്‍ട്ടി കരുതുന്നു. രണ്ട് തവണ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന, സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന മരിക്കുമ്പോഴും പൊളിറ്റ് ബ്യുറോ അംഗമായിരുന്ന ഒരാളുടെ മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എ കെ ജെ സെന്ററില്‍ വക്കാതെ നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയത് പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങാതിരിക്കാനാണന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്കുന്ന തരത്തിലാണ് വിനോദനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.
കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് വയ്കാതെ നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടി സമ്മതപ്രകാരമാണെന്നാണ് അന്ന് എം വി ഗോവിന്ദന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ അവകാശവാദത്തെ പാടെ നിരാകരിക്കുകയാണ് വിനോദിനി ചെയ്തത്. ഇത് സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നു. അന്ന് വിനോദിനി പറഞ്ഞത് ഇങ്ങനെ. 'എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാന്‍ കഴിയും? അന്ന് ഞാന്‍ ഓര്‍മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോള്‍, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ട' വിനോദിനി പറഞ്ഞു. ഈ വാക്കുകളാണ് സിപിഎമ്മിനെ അടിമുടി പ്രതിരോധത്തിലാക്കിയത്.
വിനോദിനി പറഞ്ഞതിനും മുകളില്‍ ഇനി ഒന്നും പറയാന്‍ സിപിഎമ്മിന് കഴിയില്ല. കോടിയേരിയുടെ ഭൗതികശരീരത്തിന് അടുത്ത് മണിക്കൂറുകളോളം പിണറായി ഇരുന്ന ചിത്രങ്ങള്‍ സഖാക്കള്‍ അങ്ങ് ഏറ്റെടുത്തിരുന്നു. വലംകൈ നഷ്ടപ്പെട്ട വേദന തന്നെത്തന്നെ നഷ്ടപ്പെട്ട ആ ഇരുപ്പ് സഖാക്കളുടെ ഒക്കെ പോസ്റ്റുകളിലും കമന്റുകളിലും നിറഞ്ഞത് ഈ ചിത്രങ്ങളും വാചകങ്ങളുമായിരുന്നു. എന്നാല്‍ ആ ഇരുപ്പില്‍ പോലും ഒരു ആത്മാര്‍ത്ഥത ഇല്ലായിരുന്നു എന്ന് ഇപ്പോള്‍ വെളിപ്പെടുകയാണ്. കുടുംബത്തോടൊപ്പം വിദേശ യാത്ര പോകുന്നതിന്റെ തിരക്ക് മാത്രമായി അതിനെ കാണാനാകില്ല. മറിച്ച് കോടിയേരിക്ക് തലസ്ഥാനത്ത് നിന്ന് വലിയ ഒരു യാത്ര അയപ്പ് കിട്ടുമോ എന്ന ഉള്‍ഭയവും അതിലുണ്ടായിരുന്നിരിക്കണം. കോടിയേരിയുടെ മരണവും വിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കി. എന്നാല്‍ അതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത് വരുമ്പോള്‍ സിപിഎം നിന്നുരുകുന്നു. അതുകൊണ്ടാണ് വിനോദിനിയുടെ വാ മൂടിക്കെട്ടാനുള്ള നീക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha