കേരള ബാങ്കിന്റെ എഴുപതിനായിരം കോടിയുടെ പൂജ്യമെണ്ണാന്‍ അറിയുന്ന വരുണ്ടോ തലപ്പത്ത് .
കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒന്നൊന്നായി പൊട്ടി പാളീസായിക്കൊണ്ടിരിക്കുകയാണ്. സിപിഎം ഭരിക്കുന്നതും അല്ലാത്തതുമായ ഇരുന്നൂറിലേറെ ബാങ്കുകളില്‍ നിക്ഷേപം തിരിച്ചു നല്കാനാവാത്ത വിധം ബാധ്യതയിലായിരിക്കുകയാണ്. എന്നാല്‍ എല്ലാ ബാധ്യതകളും എടുത്ത് കേരള ബാങ്കിന്റെ തലയില്‍ വെയ്ക്കാനായി സിപിഎം നടത്തുന്ന ശ്രമങ്ങളുണ്ടായപ്പോഴാണ് കേരള ബാങ്കിന്റെ ഭരണ സമിതിയെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും പൊങ്ങി വന്നത്. കഴിഞ്ഞ ദിവസം ഏ്ഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയിലാണ് പത്രപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ കേരള ബാങ്ക് ഭരിക്കുന്നവരുടെ യോഗ്യതയ്ക്ക് നേരെ വിരല്‍ ചൂണ്ടിയത്. എഴുപതിനായിരം കോടി രൂപ ആസ്തിയുള്ള ബാങ്കിനെ ഭരിക്കുന്നത് പ്ലസ്ടു തോറ്റവരും സാമ്പത്തിക രംഗത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്തവരാണെന്ന് അദ്ദേഹം തുറന്നടിച്ചു. കോടികളുടെ പൂജ്യമെങ്കിലും എഴുതി കാണിക്കാന്‍ അറിയുന്ന ഭരണകര്‍ത്താക്കളോ ജീവനക്കാരോ ഉണ്ടാകുമോയെന്നാണ് റെജിമോന്‍ കുട്ടപ്പന്‍ ചോദിച്ചത്.
ജില്ല സഹകരണ ബാങ്കുകളെ ഒന്നിപ്പിച്ച് കേരള ബാങ്ക് ആക്കിയപ്പോള്‍ ഇത്രയും വലിയ ചതി പിണറായി വിജയന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാരണം റിസര്‍വ്വ് ബാങ്കും നബാര്‍ഡും അത്രയ്ക്ക് വലിയ പിടിയാണ് കേരള ബാങ്കിന് മുകളില്‍ ചുമത്തിയിരിക്കുന്നത്. സഹകരണ മേഖലയിലെ കൊള്ളകള്‍ പരിഹരിക്കാന്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ കേരള ബാങ്കും കടന്നു വന്നിരിക്കുകയാണ്. പത്തുവര്‍ഷം സിപിഎം ചെറുവിരലനക്കാതെ മാറ്റി നിറുത്തിയ കരുവന്നൂര്‍ ബാങ്ക് കൊള്ളയ്ക്ക് ഇനിയെങ്കിലും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ വളരെ ദയനീയമായിരിക്കുമെന്ന നേതാക്കള്‍ മനസിലാക്കിയത് വളരെ വൈകിയാണ്. തുടര്‍ഭരണത്തില്‍ മതിമറന്ന നേതാക്കള്‍ അണികളെയും ജനങ്ങളേയും മറുന്നുവെന്നതിന്റെ തെളിവാണ് കരുവന്നൂരിന്റെ ദുരന്തവും എന്നു പറയാതിരിക്കാനാവില്ല. കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ ജില്ല സഹകരണ ബാങ്കുകളുടെ നിക്ഷേപവും ആസ്തിയുമായി എഴുപതിനായിരം കോടി രൂപയുണ്ട്. ഈ എഴുപതിനായിരം കോടി രൂപയും റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലാണ്.
എന്നാല്‍ സിപിഎം ബാങ്കിന് ഡയറക്ടര്‍ ബോര്‍ഡുണ്ടാക്കിയപ്പോള്‍ അതിന്റെ തലപ്പത്ത് ഇരുത്തിയവരുടെ സാമ്പത്തി ശാസ്ത്രത്തിലും ബാങ്കിംഗ് മേഖലയിലുമുള്ള അറിവിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയുയരുന്നത്. ഇത്രയും വലിയ സാമ്പത്തിക നിക്ഷേപമുള്ള ധനകാര്യ സ്ഥാപനത്തിന്റെ ചുക്കാന്‍പിടിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ആകെയുള്ള യോഗ്യത സിപിഎം പ്രവര്‍ത്തകര്‍ എന്നുള്ളതാണ്. ഇതേ സാമ്പത്തിക ശാസ്ത്രം തന്നെയാണ് കരുവന്നൂര്‍, തൃശ്ശൂര്‍, അയ്യന്തോള്‍, കണ്ടല, സര്‍വ്വീസ് സഹകരണ ബാങ്കുകളിലും സിപിഎം പയറ്റിയത്. സിപിഎമ്മില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരുടെ കുറവുകൊണ്ടല്ല, മറിച്ച പാര്‍്ട്ടിയില്‍ സീനിയറായാല്‍ ഇങ്ങനെ അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ നിരവധി തേടിവരുമെന്ന് എല്ലാ നേതാക്കള്‍ക്കും അറിവുള്ളതാണ്. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ എതിര്‍ശബ്ദം പുറപ്പെടുവിക്കാതെ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതെന്നാണ് പിന്നാമ്പുറത്തുയരുന്ന കമന്റുകള്‍. സഹകരണ ബാങ്കുകള്‍ വഴി സിപിഎമ്മുകാര്‍ ചോരയൂറ്റി കുടിക്കുന്ന കൊള്ളക്കാരായി മാറിയിരിക്കുന്നുവെന്ന സുരേഷ് ഗോപി പദയാത്രയില്‍ തുറന്നടിച്ചതോടെ സിപിഎമ്മിന് ഇനിയെന്ത് വഴിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
എന്തായാലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെയും വൈസ് പ്രസിഡന്റ് എ.കെ.കണ്ണന്റെയും ബാങ്കിംഗ് മേഖലയിലെ അറിവുകള്‍ വളരെ വലുതാണെന്ന അഭിപ്രായം സിപിഎമ്മിനുമില്ല. പിണറായി ഭക്തരായി അടങ്ങിയൊതുങ്ങി കഴിയുന്നവര്‍ക്ക് എത്രവലിയ സ്ഥാനവും കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാനങ്ങളില്‍ മരുന്നിന് പോലും യോഗ്യതയുള്ള ഒരാളെ കണ്ടെത്താനാവില്ലെന്നതാണ് വസ്തുത. സഹകരണ സംഘമെന്നാല്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും തൊഴില്‍ നല്കാനും , പാര്‍്ട്ടി സഖാക്കള്‍ക്ക് തോന്നിയപോലെ പണം കൈകാര്യം ചെയ്തു കൊള്ളയടിക്കാനുമുള്ള ഇടമായി മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് പ്രസിഡന്റ് എഴുപതിനായിരം കോടി എന്നതില്‍ എത്ര പൂജ്യമുണ്ടെന്ന് പറയട്ടെയെന്നാണ് പത്രപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ വെല്ലുവിളിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് സമ്മതിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരള ബാങ്കില്‍ നിന്നും കരുവന്നൂരിന് എത്ര കോടി വേണമെങ്കിലും കൊടുക്കുമെന്ന ഗോപി കോട്ടമുറിക്കലിന്റെ പ്രസ്താവനയ്ക്കതിരെ ഉയരുന്ന ട്രോളുകള്‍ അനവധിയാണ്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കിയതോടെ ആശങ്കയേറിയിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനം മത്രം നടത്തി ജീവിക്കുന്ന നേതാക്കളുടെ സ്വത്തു വിവരം അണികള്‍ കൂടി അറിയണമെന്ന് ഇഡിയ്ക് നിര്‍ബന്ധമുണ്ടെന്നു വേണം കരുതാന്‍. ഇഡി മാത്രമല്ല സംസ്ഥാന സര്‍ക്കാരും ബാങ്ക് ഭരണസമിതി അംഗങ്ങളുടെ സ്വത്തു വിവരം ബിസിനസ് എന്നിവയെ കുറിച്ച് അന്വേഷിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha