തട്ടത്തില്‍ തട്ടി വീണ ജലീലിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഗോവിന്ദന്‍;തട്ടബോംബ് ചീറ്റിപ്പോയെന്ന് തുള്ളിച്ചാടി കൊച്ചാപ്പ,സമസ്തയെ പേടിച്ച് ഗോവിന്ദന്‍ പുരോഗമനം അങ്ങ് വിഴുങ്ങി,ശക്തമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎം,ജലീലിന്റെ തള്ളിമറിക്കലിന് ട്രോള്‍

ഒരു ഓവറില്‍ 6 സിക്‌സടിച്ച യുവരാജ് സിങ്ങിന്റെ ആവേശത്തിലാണിപ്പോള്‍ കെടി ജലീല്‍. തട്ടം വിവാദത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ചേര്‍ത്തു പിടിച്ചതിന്റെ ആവേശമാണ്. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനംമൂലമാണെന്ന് പറഞ്ഞ അനില്‍കുമാറിനെ പാര്‍ട്ടി ചവിട്ടി ഒതുക്കിയിട്ടുണ്ട്. അനില്‍കുമാറിന്റെ പരമാര്‍ശത്തെ പാടെ തള്ളിക്കൊണ്ട് വസ്ത്ര സ്വാതന്ത്ര്യക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി ഒരു പ്രസംഗം നടത്തി മുസ്ലിം സംഘടനകളെ സുഖിപ്പിച്ചിരുന്നു. ഇതോടെ കൊച്ചാപ്പയ്ക്ക് രോമാഞ്ചം. അനില്‍കുമാറിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് കലിതുള്ളി വന്നത് കെടി ജലീല്‍ ആയിരുന്നു. ജലീലിനെ പിന്തുണയ്ക്കുന്ന മറുപടിയാണ് പാര്‍ട്ടി സെക്രട്ടറി നല്‍കിയത്. ഇതോടെ ജലീല്‍ ആശ്വാസത്തിലാണ്. അതിന്റെ ആവേശത്തില്‍ മൂപ്പര് ഒരു പോസ്റ്റിട്ടു.
തട്ടബോംബ്' ചീറ്റിപ്പോയി!
എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐ.(എം). അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികള്‍ സി.പി.ഐ.എമ്മിനെ ഇഷ്ടപ്പെടുന്നത്.
'വസ്ത്രം, ഭക്ഷണം, വിശ്വാസം ഇതൊക്കെ ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അവനവന് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. തട്ടമിടലും ഇടാതിരിക്കലും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. തട്ടമിടീക്കാനും തട്ടമൂരിപ്പിക്കാനും സി.പി.ഐ (എം) ഇല്ല'. ഇതാണ് ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകളുടെ രത്‌നച്ചുരുക്കം.
ലീഗുകാര്‍ അവരവരുടെ വീട്ടിലെ കാര്യം നോക്കുക. സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തുക. ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായ പണ്ഡിതര്‍ ലീഗ് നേതാക്കളെയാണ് ആദ്യം 'ദീന്‍' അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ സെക്രട്ടേറിയേറ്റ് മെമ്പര്‍മാരുടെ ഭാര്യമാരും പെണ്‍മക്കളും 'ഇസ്ലാമിക വേഷം' ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തി ലീഗില്‍ നിന്ന് പോകുന്നവര്‍ വിശ്വാസപരിസരത്ത് നിന്നല്ല പോകുന്നത്. മുസ്ലിംലീഗിന്റെ 'കപടവിശ്വാസ' പരിസരത്തു നിന്നാണ്.
വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണത്. അതിനാല്‍ത്തന്നെ അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ ഓര്‍മിപ്പിച്ചു. വസ്ത്രം ധരിക്കുന്നവര്‍ ഏത് വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കാനോ അതിന്റെ ഭാഗമായുള്ള കാര്യങ്ങളില്‍ വിമര്‍ശനാത്മകമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവും ഓരോരുത്തരുടെയും ഭരണഘടനാപരമായ അധികാരാവകാശങ്ങളില്‍പ്പെട്ടതുമാണ്. അനില്‍കുമാറിന്റെ പ്രസംഗം മുഴുവന്‍ അനുചിതമാണെന്നു പറയാനാവില്ല. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
എംവി ഗോവിന്ദന്റെ ഈ പരാമര്‍ശമാണ് ജലീലിന് പിടിവള്ളി ആയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുെട വായില്‍ നിന്ന് ഇതേ വരൂ കാരണം സമസ്തയേയും മറ്റ് മുസ്ലിം സംഘടനകളേയും പേടിച്ചാണല്ലോ സിപിഎം കഴിയുന്നത്. തട്ടത്തില്‍ തൊട്ടാല്‍ തവനൂര്‍ അല്ല മലപ്പുറം ആകെ പൊള്ളുമെന്ന് ജലീലിനേക്കാള്‍ നന്നായി പാര്‍ട്ടി സെക്രട്ടറിക്ക് അറിയാം. അനിലിന്റെ വയില്‍ നിന്ന് വിടുവായത്തം വന്നത് മുതല്‍ ഭീതിയിലാണ് ഗോവിന്ദന്‍. കലിയിളകി വരുന്ന സമസ്തയെ എങ്ങനെ മെരുക്കും എന്നതാണ് ഗോവിന്ദനെ അലട്ടുന്നത്. അനില്‍ ചന്ദനക്കുറിയേക്കുറിച്ചോ കൊന്തയേക്കുറിച്ചോ ആയിരുന്നു പറഞ്ഞതെങ്കില്‍ പാര്‍ട്ടി ചേര്‍ത്ത് നിര്‍ത്തിയേനേ. എന്നാല്‍ പറഞ്ഞത് തട്ടത്തേക്കുരിച്ചാണ്. അവിടെയാണ് സിപിഎമ്മിന് മുട്ടിടിക്കുന്നത്. അതുകൊണ്ടാണ് വിവാദം മുറുകിയപ്പോല്‍ തൊട്ടുപിന്നാലെ വിശദീകരണവുമായ് പാര്‍ട്ടി സെക്രട്ടറി തന്നെ വന്നത്.
ഇതില്‍ വലിയ കോമഡി ജലീലിട്ട ഈ പോസ്റ്റിന് താഴെ വന്ന് ജലീലിനെ തെറിവിളിക്കുന്നത് മുഴുവന്‍ മുസ്ലിങ്ങളാണ്. ന്യായീകരിച്ച് കുറേ മടുക്കും കൊച്ചാപ്പ. ജലീലേ നിങ്ങള്‍ എഴുതുന്നത് മുഴുവന്‍ അണ്ണാക്കില്‍ തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ മുസ്ലീങ്ങള്‍ 90 ശതമാനത്തിന്റെയും തലച്ചോര്‍ നിങ്ങളെപ്പോലെ എകെജി സെന്ററില്‍ പോയി പണയം വെച്ചിട്ടില്ല. ന്യായീകരിക്കാന്‍ മാത്രം ആയിപ്പോയല്ലോ നിങ്ങളുടെ ജന്മം എന്നാണ് ജലീലിന് മുസ്ലീങ്ങളുടെ തന്നെ മറുപടി. തവനൂരില്‍ ജയിക്കണേല്‍ മുസ്ലീങ്ങളെ ചാരി നിന്നേ പറ്റു അതുകൊണ്ട് മുസ്ലിം വിരുദ്ധമായ് ഏതേലും സിപിഎം നേതാവ് സംസാരിച്ച് പോയാല്‍ അപ്പോള്‍ ജലീല്‍ വെളുപ്പിക്കാനിറങ്ങും. എത്രകാലം സിപിഎമ്മിന് അടിമപ്പണി ചെയ്യും നിങ്ങള്‍ എന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha