സംഘടന കൊണ്ട് ശക്തരാകുവിന്‍, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍, വ്യവസായം കൊണ്ട് സമ്പന്നരാകുവിന്‍...

ശ്രീനാരായണ ഗുരുവും തത്വങ്ങളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് സജീവ ചര്‍ച്ചയിലാണ്
ബി.ആര്‍.പി. ഭാസ്‌കറുടെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീനാരായണ ഗുരുവിന്റെ ജീവിതം സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ ജീവിതകാലത്ത് അദ്ദേഹം നിരന്തരം വളര്‍ന്നുകൊണ്ടിരുന്നതായി കാണാം. മുപ്പത്തിമൂന്നാം വയസിലാണ് അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത്. ശിവ പ്രതിഷ്ഠ നടത്തിയ ശ്രീനാരായണനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നു പില്‍ക്കാലത്ത് കണ്ണാടി പ്രതിഷ്ഠ നടത്തിയ ശ്രീനാരായണന്‍. അവസാനകാലത്ത് താന്‍ ഒരു പ്രത്യേക ജാതിയിലൊ മതത്തിലൊ പെടുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ വളര്‍ന്ന് ഒടുവില്‍ ജാതിയെയും മതത്തെയും മറികടന്ന അത്യപൂര്‍വമായ വ്യക്തിത്വമാണദ്ദേഹത്തിന്റേത്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വളര്‍ച്ച മുരടിക്കുന്നതാണ് സാധാരണ അനുഭവം അതുകൊണ്ട് അത്തരത്തിലുള്ള അസാമാന്യവും അസാധാരണവുമായ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ പോലും പലര്‍ക്കും കഴിയില്ല. (മറ്റൊരിടത്ത് ഒരു സുഹൃത്ത് ചോദിച്ച ചോദ്യത്തിന് നല്‍കിയ ഉത്തരമാണിത്.
പ്രമുഖരുടെ കമന്റുകള്‍
പല ന്യായങ്ങള്‍ പറഞ്ഞാണ്
\'വ്യവസായം കൊണ്ട് സമ്പന്നരാകുവിന്‍ \' എന്ന
ഗുരുവചനം പോലും ഈഴവരെ കൊണ്ട് തമസ്‌കരിപ്പിച്ചത്.
വ്യവസായം എന്നത് മോശം വാക്കാണെന്ന് നെഹ്രുവിയന്‍ സോഷ്യലിസ്ടുകളും കമ്യൂണിസ്റ്റുകളും പറഞ്ഞു.
അതോടെ ഗുരുവചനം \'സംഘടന കൊണ്ട് ശക്തരാകുവിന്‍,
വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍ \' എന്നു മാത്രമാക്കി ചുരുക്കി.
സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ \'ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്\' എന്നും തിരുത്തിയേനെ.
ഒരു കാര്യം കൂടി ചേര്‍ക്കണം എന്ന് തോന്നുന്നു ഗുരു സ്വയം അനുഭവിക്കയും ബോധ്യപ്പെടുകയും ചെയ്ത കാര്യങ്ങള്‍ ചുറ്റുീ കൂടിയിരിക്കുന്നവരിലേക്ക് പകരാനുള്ള വാക്കുകളുടെ അലഭ്യത ഉണ്ടാക്കിയ നിസ്സഹായത . ആത്മീയ ഗുരുക്കന്മാര്‍ നേരിടുന്ന ഒരു പ്രതിസന്ധി.
ഒരു മുസ്ലിം എന്ന നിലയില്‍ എനിക്ക മനസ്സിലാകും. മുസ്ലിം പണ്ഡിതന്മാര്‍ ഖുര്‍ആനെ വ്യാഖ്യാനിച്ച് ഒരു പരുവമാക്കുന്നത്.. ആശയപരമായി 1888 ഇല്‍ തുടങ്ങിയിടത്തു തന്നെയാണ് അദ്ദേഹം (നാരായണഗുരു) അവസാനിക്കുന്നത്. ഇതിന്റെ അന്തരാളത്തില്‍ കാണുന്ന വ്യത്യാസങ്ങളെല്ലാം ചില പൊരുത്തപ്പെടലുകളും പൊരുത്തപ്പെടുത്തലുകളും ആണെന്നാണ് വന്നുകൂടുന്നത്. സ്വാമിക്ക് വളര്‍ച്ചയൊന്നും ഉണ്ടായില്ലേ? ആശ്ച്ചര്യകരം എന്ന് പറയട്ടെ, വാസ്തവത്തില്‍ അദ്ദേഹം മാറിയില്ല. കാര്യമായെങ്ങോട്ടും വളര്‍ന്നുമില്ല. തന്റെ വളര്‍ച്ചയത്രയും സ്വന്തം തലച്ചോറില്‍ തന്നെ സമ്പൂര്‍ണമായി സ്വരൂപിച്ചശേഷം, അദ്ദേഹം നയപരമായി ഒന്ന് തരം മാറിക്കൊടുത്തു. തനിക്കു വളര്‍ത്തേണ്ടവരുടെ താണ നിലവാരത്തിലേക്ക് അദ്ദേഹം അറിഞ്ഞുകൊണ്ട് അങ്ങ് താണുകൊടുത്തു. എന്നിട്ട് അവരോടൊപ്പം താനും വളരുന്നതായി ഭാവിച്ചു. അവസാനം താന്‍ ആരംഭിച്ചിടത്തുഅവരോടോന്നിച്ചു ഭദ്രമായി എത്തിച്ചേരാന്‍ ആവാഞ്ഞതില്‍ അന്തരാ ദുഖിതനായി അദ്ദേഹം വര്‍ത്തിക്കേണ്ടി വരികയും ചെയ്തു. ഈ പ്രസ്താവം അസ്സംഗതവും അയുക്തവും ആണെന്ന് തോന്നാം. പക്ഷെ നാരായണഗുരുവിന്റെ ജീവിതത്തെ സംബന്ധിച്ചുള്ള സത്യമിതാണ്.\'
പി.കെ ബാലകൃഷ്ണന്‍ നാരായണഗുരു
ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുകള്‍ ഇല്ലാത്ത ഒരു സമൂഹമെന്നത് ഒരു ഉട്ടോപ്യയായിരുന്നില്ലേ? ഉട്ടോപ്യ ലക്ഷ്യം വെച്ചൊരാള്‍ നിരാശനായ് ഒടുങ്ങും എന്നത് സത്യം .ആത്മഹത്യയില്‍ അവസാനിച്ചവര്‍ ഉണ്ടല്ലോ \'ഗുരു മനുഷ്യനെ അറിഞ്ഞില്ലയെന്നതല്ലെ സത്യം . മാര്‍ക്‌സിന് അത് കഴിഞ്ഞുവെന്നതും ഇവിടെ ഒരു താരതമ്യത്തിനു വേണ്ടി ഓര്‍ക്കാം എന്ന് തോന്നുന്നു.
ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ തനിക്ക് ചുറ്റുമുള്ളവരെ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളല്ലേ രണ്ട് പ്രതിഷ്ഠകളും?
ഗുരു അദ്ദേഹത്തിന്റെ കൃതികള്‍ എപ്പോഴാണ് രചിച്ചതെന്നതും ഇവിടെ പറയുന്ന വളര്‍ച്ചയെ പറ്റി പഠിക്കുന്നിടത്ത് നിര്‍ണായകമല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























