കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു... പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല, പിഎസ്.സി പരീക്ഷകളും മാറ്റി

തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കലക്ടര്‍ .
അതേസമയം നെയ്യാറിലും കരമനയാറ്റിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് . കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കരുനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്‌മേരിസ് എല്‍ പി സ്‌കൂള്‍, തിരുവാര്‍പ്പ് എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിളിരൂര്‍ എന്നീ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ഉത്തരവായി.
"
https://www.facebook.com/Malayalivartha
























