വാക്കുതര്‍ക്കത്തിനൊടുവില്‍.... കുമ്പളയിലെ കുറ്റിക്കാട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം.... സുഹൃത്ത് അറസ്റ്റില്‍, ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍

വാക്കുതര്‍ക്കത്തിനൊടുവില്‍.... കുമ്പളയിലെ കുറ്റിക്കാട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം.... സുഹൃത്ത് അറസ്റ്റില്‍, ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.മരിച്ച അബ്ദുല്‍ റഷീദിന്റെ സുഹൃത്ത് ഹബീബ് അറസ്റ്റിലായി. മദ്യ ലഹരിയിലെ മല്‍പ്പിടുത്തത്തിനൊടുവിലായിരുന്നു കൊലപാതകം നടന്നത്.
തിങ്കളാഴ്ച രാവിലെയാണ് ശാന്തിപള്ളം സ്വദേശി അബ്ദുല്‍ റഷീദിന്റെ മൃതദേഹം കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. റഷീദിന്റെ സുഹൃത്തായ പെറുവാട് സ്വദേശി അഭിലാഷ് എന്ന ഹബീബ് ആണ് പിടിയിലായത്.
മദ്യലഹരിയില്‍ രണ്ടു പേരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും പിടിച്ച് തള്ളിയപ്പോള്‍ റഷീദിന്റെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും നിലത്ത് വീഴുകയും ചെയ്തു. തുടര്‍ന്ന് കരിങ്കല്ല് തലയിലിട്ട് കൊന്നുവെന്നാണ് ഹബീബ് നല്‍കിയിരിക്കുന്ന മൊഴി. മൈതാനത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം റഷീദിന്റെ മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ തള്ളി.
റഷീദിനേയും ഹബീബിനെയും വൈകുന്നേരം ഒരുമിച്ചു കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതായും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബിനെ പിടികൂടിയത്.
വധശ്രമം അടക്കം ആറ് കേസുകളില്‍ പ്രതിയാണ് അഭിലാഷ് എന്ന ഹബീബ്. മധൂര്‍ പട്‌ളയിലെ ഷൈന്‍ എന്ന ഷാനുവിനെ കൊന്ന് കിണറ്റില്‍ തള്ളിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ റഷീദ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha
























