Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പേട്ട കല്ലുംമൂട് ഗുണ്ടാ ആക്രമണം.... പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വെട്ടുകത്തികള്‍ വീണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്

04 OCTOBER 2023 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

തലസ്ഥാന നഗരത്തിലെ പേട്ട കല്ലുംമൂട്ടില്‍ നടന്ന ഗുണ്ടാ ആക്രമണക്കേസിലെ മൂന്നു പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ പേട്ട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വെട്ടുകത്തികള്‍ വീണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. ചൊവ്വാഴ്ച പകല്‍ 11.30 മുതല്‍ വ്യാഴം ഉച്ചതിരിഞ്ഞ് 3.30 വരെയാണ് എ സിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.


ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാര്‍ഡന്‍സില്‍ ഡബ്ബാര്‍ ഉണ്ണി എന്ന അനു. വി. എസ് , പൊള്ളയച്ചു എന്ന അച്ചു ഷാന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡി നല്‍കിയത്.


2023 സെപ്റ്റംബര്‍ 23 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പേട്ട കല്ലുംമൂട് പാലത്തിനു സമീപം വച്ചായിരുന്നു ആക്രമണം നടന്നത്. ചെട്ടിക്കുളങ്ങര സ്വദേശി ശബരി, പാറ്റൂര്‍ സ്വദേശി രാജേഷ് എന്നിവരെ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എതിര്‍സംഘത്തിലെ ശബരിയെ കൊലപ്പെടുത്താനായിരുന്നു ഉണ്ണിയുടെയും സംഘത്തിന്റെയും ശ്രമമെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനായി നേരത്തെതന്നെ ഇവര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 23 ന് പിടിയിലായ മൂന്നാം പ്രതി അച്ചു ഷാന്‍ പദ്ധതിയെക്കുറിച്ച് പോലീസിനോടു പറഞ്ഞതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഉണ്ണിയും ശബരിയും തമ്മിലുള്ള ശത്രുതയാണ് ആക്രമണത്തിനു കാരണം. ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷം മുന്‍പ് സാമ്പത്തിക വിഷയത്തില്‍ തമ്മില്‍ തെറ്റി. തുടര്‍ന്ന് പലതവണ ഏറ്റുമുട്ടുകയും ചെയ്തു.

ഇടയ്ക്ക് ശബരി ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായി. ഇതിനു പിന്നില്‍ ഉണ്ണിയാണെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ ഫോണിലൂടെ വെല്ലുവിളികള്‍ നടത്തിയിരുന്നു. ശബരി തന്നെ ആക്രമിക്കുമെന്നു ഭയന്നാണ് ഇയാളെ വകവരുത്താന്‍ ഉണ്ണിയും സംഘവും പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസ് കേസ്.

കല്ലുംമൂട് പാലത്തിനു സമീപത്തെ ഒരു കടയില്‍നിന്ന് ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (14 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends