Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

 വിമാന മാര്‍ഗ്ഗം എത്തും.... തീവണ്ടികളില്‍ യാത്ര ചെയ്ത് രാത്രി യാത്രക്കാര്‍ ഉറങ്ങുമ്പോള്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുക പതിവ്... തീവണ്ടികളില്‍ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യുന്ന രണ്ടു പേര്‍ അറസ്റ്റില്‍...

04 OCTOBER 2023 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

തീവണ്ടികളില്‍ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യുന്ന രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മിര്‍സാപുര്‍ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരെയാണ് ആര്‍.പി.എഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

രണ്ട് സ്വര്‍ണപാദസരം ഉള്‍പ്പെടെ ഇവരില്‍നിന്ന് ഒന്‍പത് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. 16 പവനോളം വരുന്ന ഇവയ്ക്ക് ആറുലക്ഷം രൂപ വിലവരും. ഇവരെ മംഗളൂരു റെയില്‍വേ പോലീസിന് കൈമാറി. തിരുവനന്തപുരം-ഗോവ റൂട്ടിലെ തീവണ്ടികളില്‍ രാത്രി യാത്രക്കാര്‍ ഉറങ്ങുമ്പോഴാണ് ഇവര്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്.



സെപ്റ്റംബര്‍ രണ്ടിന് കായംകുളത്തുവെച്ച് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ യുവതിയുടെ ഒന്നേകാല്‍പ്പവന്‍ വരുന്ന പാദസരം കവര്‍ന്നു. പിറ്റേദിവസം ഓഖ എക്സ്പ്രസില്‍ എറണാകുളം മരട് സ്വദേശിനിയുടെ ഒന്നരപ്പവന്‍ പാദസരവും നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ആര്‍.പി.എഫ്. പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു. രണ്ടു യുവതികളും നല്‍കിയ സൂചനകളും കായംകുളത്തെ സി.സി.ടി.വി. ദൃശ്യവും കേന്ദ്രീകരിച്ച് ആര്‍.പി.എഫ്.


അന്വേഷണം തുടങ്ങി. അതിനിടയില്‍ മംഗളൂരുവില്‍ മൂന്നാമത്തെ മോഷണശ്രമവും നടന്നു. സംഘത്തിലെ മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.



ഉത്തര്‍പ്രദേശില്‍ നിന്ന് വിമാനമാര്‍ഗം ഗോവയിലെത്തിയശേഷം അവിടെനിന്ന് തിരുവനന്തപുരം വരെയും തിരിച്ചും രാത്രി തീവണ്ടികളില്‍ യാത്ര ചെയ്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഇവര്‍ രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ രീതിയില്‍ മോഷണങ്ങള്‍ നടത്തിയതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥര്‍ . മോഷണമുതലുമായി വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവെയാണ് ആര്‍.പി. എഫ്. ഇവരെ പിടികൂടിയത്‌ .

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (27 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (36 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends