പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മാതാവിനൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം....

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മാതാവിനൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. ചാവശ്ശേരി സ്വദേശി ഐസിന്‍ ആദമാണ് മരിച്ചത്.
കുട്ടിയുടെ മാതാവ് പികെ മുബഷീറ(23) യ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട അഴൂര്‍ സ്വദേശി വിഗ്നേഷ് മനു (15) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥി പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്നുള്ള ചികിത്സ തേടുന്നുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























