തലസ്ഥാനത്ത് പൊതുദര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ ആഗ്രഹിച്ചിരുന്നു...മരിച്ചിട്ടും വേട്ടയാടിയത് പിണറായിയോ...? കോടിയേരിയേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിന് ....ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക? ആയുധമാക്കാൻ കോൺഗ്രസ്....

തലസ്ഥാനത്ത് പൊതുദര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ ആഗ്രഹിച്ചിരുന്നുവെന്നും മക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടും അത് നടന്നില്ല എന്നുമുളള വിനോദി ബാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. മക്കളായ ബിനീഷും ബിനോയിയും കോടിയേരിയുടെ ആഗ്രഹത്തെ കുറിച്ച് എംവി ഗോവിന്ദനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയില്ല എന്നുമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദിനി പറഞ്ഞത്.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുളളവര്‍ സിപിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു. കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ട് പോകാനുളള നീക്കം അട്ടിമറിച്ചത് പിണറായി വിജയന്‍ ആയിരുന്നുവെന്നും അദ്ദേഹം കോടിയേരിയേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിന് ആയിരുന്നുവെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിനെതിരെ രംഗത്ത് വന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ശ്രീ കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമർശനം ഉയർന്നതാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അർഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാർട്ടി സെക്രട്ടറി ശ്രീ MV ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധർമ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തു. അപ്പോൾ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക? ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?
എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ MDയുമായ SR വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം.... ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് CPMലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.''ഒരു വര്‍ഷത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചില്ലെന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കി. മറുപടി പറയേണ്ട എന്ന പൊതു തീരുമാനമെടുത്തു. അതേസമയം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി തന്നെ രംഗത്തെത്തിയതോടെ വിമര്‍ശകരുടെ വായടഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചില്ലെന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് മകന്‍ ബിനീഷ് കോടിയേരി രംഗത്ത്. അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും, അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണെന്നാണ് ബിനിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും മകന്‍ പറഞ്ഞു. അച്ഛന്‍ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകര്‍ക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷിക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ പൊതുദര്‍ശനം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കോടിയേരിയെക്കാള്‍ മുഖ്യമന്ത്രി പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനാണ്. കോടിയേരിക്ക് സിപിഎം നല്‍കിയ യാത്രയയപ്പ് കുടുംബത്തെ വേദനിപ്പിച്ചു. ഇക്കാര്യത്തില്‍ പിണറായി മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























