വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം....

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. കരാറിന്റെ നിയമവശങ്ങള്‍ പരിഗണിച്ചശേഷമാണ് തീരുമാനമായത്. റെഗുലേറ്ററി കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടും. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് മൂന്ന് കമ്പനികളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് 480 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടിരുന്നു.
ആ കരാര്‍ തുടരുന്നതിനിടെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 450 മെഗാവാട്ടിന്റെ മൂന്ന് ദീര്‍ഘകാല കരാറുകള്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്.
ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷന്‍ 108 പ്രകാരമാണ് റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha
























