വന്ദേഭാരത് എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ.... കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചിത്രങ്ങൾ പുറത്തുവിട്ടു...പൊക്കവും തടിയും കൂടുതൽ ഉള്ളവർക്കുപോലും നീണ്ടുനിവർന്ന് വിശാലമായി കിടക്കാം...പതുപതുത്ത സീറ്റുകൾ, ക്ലാസിക് വുഡൻ ഡിസൈൻ, ആംബിയന്റ് ഫ്ലോർ ലൈറ്റിംഗ്....

വന്ദേഭാരത് എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎൽ) സംയുക്തമായി നിർമിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിമാനത്തിലെ ബിസിനസ് ക്ളാസ് സൗകര്യങ്ങളെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ളതാണ് സ്ലീപ്പർ കോച്ചുകളെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.നിലവിലുള്ള പ്രീമിയം ട്രെയിനുകളെ പിന്നിലാക്കി അത്യാധുനിക ഇന്റീരിയറും സൗകര്യങ്ങളുമാണ് യാത്രക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. പൊക്കവും തടിയും കൂടുതൽ ഉള്ളവർക്കുപോലും നീണ്ടുനിവർന്ന് വിശാലമായി കിടക്കാൻ കഴിയുന്ന തരത്തിലുള്ള പതുപതുത്ത സീറ്റുകൾ, ക്ലാസിക് വുഡൻ ഡിസൈൻ, ആംബിയന്റ് ഫ്ലോർ ലൈറ്റിംഗ്, മേൽത്തരം ടോപ്പ് ലൈറ്റുകൾ എന്നിവ എടുത്തുപറയത്തക്ക പ്രത്യേകതയാണ്.
അപ്പർ ബർത്തുകളിലേക്ക് കയറാനും ഇറങ്ങാനും പടികളും ഉണ്ട്. ഇത് വൃദ്ധർക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടും. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.അടുത്ത ഫെബ്രുവരിയോടെ സ്ലീപ്പർകോച്ചുകൾ സർവീസിന് സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂഡൽഹി- വാരാണസി റൂട്ടിലായിരിക്കും ആദ്യ സർവീസ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർവീസ് തുടങ്ങിയശേഷം യാത്രക്കാരുടെ ഫീഡ്ബാക്ക് ശേഖരിക്കും.അതിനുശേഷം കോച്ചുകളിൽ ആവശ്യമായ മാറ്റം വരുത്തിയേക്കും. വന്ദേഭാരത് സർവീസ് തുടങ്ങിയശേഷം യാത്രക്കാരുടെ ഫീഡ് ബാക്കിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തി പുതിയ കോച്ചുകൾ പുറത്തിറക്കിയിരുന്നു. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞമാസം ഫ്ളാഗ് ഒഫ് ചെയ്തത്. ഇതിൽ കേരളത്തിലെ സർവീസും ഉൾപ്പെടുന്നു.
സീറ്റ് റീക്ലൈനിംഗ് ആംഗിൾ മെച്ചപ്പെടുത്തുന്നത് മുതൽ വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴത്തിലുള്ള വാഷ് ബേസിനുകൾ ഉൾപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങളിൽ യാത്രക്കാരുടെ നിർദ്ദേശത്തിന് അനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. തുടർന്നും ഇത്തരത്തിലുള്ള കൂട്ടിച്ചേർക്കലുകളും എടുത്തുമാറ്റലുകളുമൊക്കെ ഉണ്ടായേക്കും എന്നാണ് അധികൃതർ നൽകുന്ന സൂചന.വീതിയേറിയ ബര്‍ത്തുകള്‍, കൂടുതല്‍ വൃത്തിയും വെളിച്ചവുമുള്ള അകത്തളം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചുള്ള ഗംഭീരമായ രൂപകല്‍പന, കൂടുതല്‍ വലിപ്പമുള്ള ടോയ്‌ലറ്റുകള്‍,
ഓരോ യാത്രികര്‍ക്കും പ്രത്യേകം ചാര്‍ജിങ് സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ പുതിയ കോച്ചുകളുടെ സവിശേഷതകളാണ്.ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകളും നിര്‍മിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിന്‍ പൂര്‍ണമായും എസി ആയിരിക്കും. 11 ത്രീ-ടയര്‍, നാല് ടു-ടയര്‍, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകള്‍ ഉണ്ടാകുക. നിലവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പര്‍ കോച്ചുകളിലും ലഭ്യമായിരിക്കും.കോച്ചുകളുടെ നിര്‍മാണം 2024 മാര്‍ച്ചിന് മുന്‍പായി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























