ഷാരോൺ വധ കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിയിൽ; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ഹർജി

ഷാരോൺ വധ കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിയിലേക്ക് നിർണായക നീക്കം നടത്തിയിരിക്കുകയാണ് . കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയിൽ ഗ്രീഷ്മ ഉന്നയിക്കുന്ന പ്രധാൻ ആവശ്യം.
സുപ്രീംകോടതിയെ സമീപിച്ചത് ഗ്രീഷ്മയും കേസിലെ മറ്റ് പ്രതികളുമാണ്. കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട് സ്ഥിതി ചെയ്യുന്നത് . സംഭവം നടന്നത് തമിഴ്‌നാട്ടിലാ യതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹരജിയിൽ ഉന്നയിക്കുന്ന ആവശ്യം. ഹർജി സമര്‍പ്പിച്ചത്, അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ്.
നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്, നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് . സംഭവം നടന്ന് 11 മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്‌റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് രണ്ടുപേരെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു .
അതേസമയം,തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























