കരുവന്നൂർ കള്ളപ്പണയിടപ്പാട് കേസ്; സിപിഎം കൗൺസിലർ മധു അമ്പലപുരത്ത് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂർ കള്ളപ്പണയിടപ്പാട് കേസിൽ സിപിഎം കൗൺസിലർ മധു അമ്പലപുരത്തിനു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇഡി ഓഫീസിൽ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായി.
കേസിൽ ചോദ്യം ചെയ്യലിന് യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഹാജരായില്ല എന്നതും ശ്രദ്ധേയമാണ് . ഇന്നും ഇന്നലെയും ഇഡി നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. സുനിൽകുമാർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.
രണ്ടാം തവണയും ഇ ഡി സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ചോദ്യം ചെയ്യുവാനുള്ള നീക്കത്തിലാണ്. ഇതിനിടയിൽ എം കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടിരിക്കുകയാണ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച നടത്തിയത് . ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് എം കെ കണ്ണൻ നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്. .
https://www.facebook.com/Malayalivartha
























