യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ക്കുവെച്ച കെണിയില്‍പ്പെട്ടതിനെ തുടര്‍ന്ന് സാങ്കേതിക തകരാര്‍ മൂലം ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചതായി റിപ്പോര്‍ട്ട്....

യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ക്കുവെച്ച കെണിയില്‍പ്പെട്ടതിനെ തുടര്‍ന്ന് സാങ്കേതിക തകരാര്‍ മൂലം ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 21-നാണ് അപകടം നടന്നതെന്നാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ചൈനയും തായ്വാനും ഈ വാദങ്ങളെ തള്ളി.
ചൈനീസ് നാവികസേനയുടെ പി.എല്‍.എ 093-417 എന്ന ആണവ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ബ്രിട്ടീഷ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പലിലെ ക്യാപ്റ്റനും 21 ഉന്നതഉദ്യോഗസ്ഥരും ഉള്‍പ്പെടെ മരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
യു.എസ്, ബ്രിട്ടീഷ് അന്തർവാഹിനികളെ കുടുക്കാന്‍ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയായിരുന്നു അപകടം. ഇതോടെ കപ്പലില്‍ ചില സാങ്കേതിക തകരാറുണ്ടായി. തകരാർ പരിഹരിച്ച് കപ്പൽ ഉപരിതലത്തിലേക്കെത്തിക്കാൻ ആറു മണിക്കൂറോളം സമയമെടുത്തു. ഇതിനിടെ കപ്പലിലെ ഓക്‌സിജന്‍ തീര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























