Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കേരളത്തിലെ ക്ഷേത്രങ്ങളെ കേന്ദ്രം സംരക്ഷിക്കും;ദേവസ്വംബോര്‍ഡുകള്‍ ഇനി ഉണ്ടാകുമോയെന്ന് സംശയം,സഹകരണമേഖലയില്‍ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു 'മാസ്റ്റര്‍' ഉണ്ടാകേണ്ടത് ആവശ്യമാണ്,സിപിഎമ്മിന് മുന്നറിയിപ്പുമായ് സുരേഷ് ഗോപി

04 OCTOBER 2023 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

ക്ഷേത്രങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസംവിധാനം വരും. കേരളത്തിലെ ദേവസ്വംബോര്‍ഡുകളെ തൂക്കി എറിയുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. തൃശ്ശൂരില്‍ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ശേഷമാണ് സിപിഎമ്മിനിട്ട് വെക്കുന്ന മുന്നറിയിപ്പ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. കാലങ്ങളായ് സിപിഎം ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന ആരോപണം ഉണ്ട്. ദേവസ്വംബോര്‍ഡിന്റെ തലപ്പത്തെല്ലാം കയറി ഇരിക്കുന്നത് സിപിഎമ്മുകാരാണ്. ഇപ്പോള്‍ ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന താക്കീത് സിപിഎമ്മിന് കൊടുക്കുകയാണ് സുരേഷ് ഗോപി.

കേന്ദ്രസംവിധാനം നിലവില്‍വന്നാല്‍ കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ ഉണ്ടാകുമോയെന്നുതന്നെ സംശയമാണ്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അധമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണിത് രൂപവത്കരിക്കുന്നത്. സഹകരണമേഖലയില്‍ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു 'മാസ്റ്റര്‍' ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേന്ദ്രം സഹകരണവകുപ്പ് രൂപവത്കരിച്ചതും മന്ത്രിയെ നിയമിച്ചതും സൂചിപ്പിച്ചാണ് ഇദ്ദേഹം ഇതു പറഞ്ഞത്. വിശ്വാസവും ദൈവങ്ങളും വേണ്ട പക്ഷെ ക്ഷേത്ര സമ്പത്ത് വേണമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും സിപിഎമമ്ിനും നേരെയുള്ള അക്ഷേപമാണ്. ഭണ്ഡാരത്തില്‍ മാത്രമാണ് കണ്ണ്. വിശ്വാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്നത്. ഈ സര്‍ക്കാരിന് കീഴില്‍ അത് നടക്കില്ലെന്ന് വിശ്വസികള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് മുന്‍പും പല ഹിന്ദു സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. തൃശ്ശൂരില്‍ ചെന്നുനിന്ന് സുരേഷ് ഗോപി ഇത് പറയുമ്പോള്‍ സിപിഎമ്മിനിട്ടുള്ള അടിയും കൂടിയാണ്.

ഇ.ഡി. സുരേഷ് ഗോപിക്കുള്ള വഴിയൊരുക്കുകയാണെന്ന സി.പി.എം. ആരോപണത്തോട് പ്രതികരിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കരുവന്നൂരിലെ അഴിമതിക്കെതിരേയുള്ള സമരത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നുവെന്നും ഇ.ഡി. വരുന്നതിനു മുമ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയിലെ അഴിമതിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. ദേശസാത്കൃതബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ടുമാറ്റത്തില്‍ തുടങ്ങിയതാണ് സഹകരണമേഖലയിലെ പ്രശ്‌നങ്ങളെന്ന് തിങ്കളാഴ്ച നടന്ന പദയാത്രാ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു. അന്ന് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെട്ട സംഘം അന്നത്തെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസാരിച്ചിരുന്നു. ഓഡിറ്റിങ് വേണമെന്നാണ് അന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവങ്ങള്‍. സഹകരണമേഖല നിലനില്‍ക്കണം. ഇത് പാവങ്ങളുടെ ചോരയാണ്, വിയര്‍പ്പല്ല. ഇതിന് ശുദ്ധീകരണം വേണം. കരുവന്നൂര്‍ വിഷയത്തില്‍ തൃശ്ശൂരില്‍ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട് സുരേഷ് ഗോപി. സിപിഎമ്മിന് ഇത് കടുത്ത തലവേദനയാണ്. നിക്ഷേപകരും ജനങ്ങളും സര്‍ക്കാരിനും സിപിഎമ്മിനും നേരെ ഇടഞ്ഞ് നില്‍ക്കുന്ന അവസരം കൃത്യമായ് ഉപയോഗിച്ചു സുരേഷ് ഗോപി. സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായുള്ള പുതിയ നിയമനം മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ശമ്പളമില്ലാത്ത ജോലിയാണിത്. മൂന്നു മാസത്തിലൊരിക്കല്‍ മാത്രമാണ് സ്ഥാപനത്തില്‍ പോകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (14 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends