സ്വര്‍ണ്ണക്കടത്ത് ,ഡോളര്‍ക്കടത്ത്,ലൈഫ് മിഷന്‍ കേസുകളിലൊക്കെ ഇഡി നടത്തിക്കൊണ്ടിരുന്ന അന്വേഷണം ഏതുവരെയെത്തിയെന്ന് ചോദിച്ചാല്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലില്‍ കിടക്കുന്ന കാര്യം മാത്രമാണ് പറയാനുള്ളത്. ഈ കേസുകളില്‍ ആരോപണവിധേയരായ വന്‍സ്രാവുകളെല്ലാം ഇപ്പോഴും പുറത്ത് വിലസി നടക്കുകയാണ്

.സ്വര്‍ണ്ണക്കടത്ത് ,ഡോളര്‍ക്കടത്ത്,ലൈഫ് മിഷന്‍ കേസുകളിലൊക്കെ ഇഡി നടത്തിക്കൊണ്ടിരുന്ന അന്വേഷണം ഏതുവരെയെത്തിയെന്ന് ചോദിച്ചാല്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലില്‍ കിടക്കുന്ന കാര്യം മാത്രമാണ് പറയാനുള്ളത്. ഈ കേസുകളില്‍ ആരോപണവിധേയരായ വന്‍സ്രാവുകളെല്ലാം ഇപ്പോഴും പുറത്ത് വിലസി നടക്കുകയാണ്. അതുപോലെ തന്നെയാകും കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ ബാങ്കുകളില്‍ നടന്ന കള്ളപ്പണം ഇടപാടുകള്‍ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. കേസിലെ ഏറ്റവും താഴെത്തട്ടിലുള്ള നേതാവിനെ അറസ്റ്റു ചെയ്തതോടെ ഇഡിയുടെ അന്വേഷണത്തിലും മെല്ലേപ്പോക്ക് തുടരുകയാണ്. വമ്പന്‍മാരിലേയ്ക്കുള്ള പാലം ഇഡി തീര്‍ത്തെങ്കിലും അത് ശരിയായ വഴിയ്ക്കല്ല സഞ്ചരിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ഇഡി അറസ്റ്റു ചെയ്ത് പല ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ ഒറ്റ ജയിലാലാക്കി കൊടുത്തു കൊണ്ട് പിണറായി വിജയന്‍ പ്രതികളോടുള്ള ആത്മാര്‍ത്ഥയും കാണിച്ചിരക്കുകയാണ്. ഇഡി അറിഞ്ഞു കൊണ്ടാണ് ജയില്‍ മാറ്റിയതെന്നും അല്ലെന്നും പറയുന്നവരുണ്ട്.
കരുവന്നൂര്‍ കേസ് സ്വര്‍ണ്ണ കടത്ത് മോഡല്‍ കേസ് അട്ടിമറിക്കുള്ള സാധ്യത വീണ്ടും ചില കേന്ദ്രങ്ങള്‍ തുടങ്ങിയതായാണ് സൂചന. ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കേസിലെ പ്രതി പി ആര്‍ അരവിന്ദാക്ഷന്‍ രംഗത്തു വന്നിരുന്നെങ്കിലും അത് ഫലം കണ്ടില്ല. പിന്നാലെയാണ് സ്വര്‍ണ്ണ കടത്തില്‍ നടന്നതിന് സമാനമായ മറ്റൊരു പുതിയ നീക്കം. കരുവന്നൂര്‍ക്കേസിലെ പ്രതികളെ ഒരേ ജയിലിലേയ്ക്ക് മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂല തീരുമാനമെടുത്തിരിക്കുന്നത്.പ്രതിയെ ജയില്‍ മാറ്റിയതില്‍ ആശങ്ക ഉന്നയിച്ച് ഇ.ഡി. വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ജയില്‍വകുപ്പിനോട് വിശദീകരണം തേടണമെന്നാണ് ആവശ്യം. കേസില്‍ അറസ്റ്റിലായ സിപിഎം. നേതാവ് പി.ആര്‍. അരവിന്ദാക്ഷനെയും മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും എറണാകുളം സബ് ജയിലില്‍നിന്ന് കാക്കനാട്ടെ എറണാകുളം ജില്ലാജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ജയില്‍ മാറ്റിയതെന്ന് ഇ.ഡി. പറയുന്നു. .
കള്ളപ്പണനിരോധനനിയമവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ വിചാരണക്കോടതി അരവിന്ദാക്ഷനെയും ജില്‍സിനെയും റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, കോടതിയെയും അന്വേഷണ ഏജന്‍സിയെയും അറിയിക്കാതെ ഇരുവരെയും ജില്ലാജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിനൊപ്പം അരവിന്ദാക്ഷനെ ഒരേ ജയിലില്‍ പ്രവേശിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഇ.ഡി. അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിലൂടെ അറസ്റ്റിലായ പ്രതികള്‍ക്ക് തമ്മില്‍ ആശയ വിനിമയത്തിന് സാധ്യതയൊരുക്കും. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടാകാതിരിക്കാനും കാരണമാകും. ഇതിനൊപ്പം കേസില്‍ ഒരുമിച്ച് തീരുമാനങ്ങളും പ്രതികളെടുക്കും.
അടുത്ത ബന്ധമുള്ള സതീഷ്‌കുമാറും അരവിന്ദാക്ഷനും ഒരേ ജയിലിലാകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇ.ഡി. വാദം. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. ഇതോടെ അന്വേഷണത്തെ അട്ടിമറിക്കുന്ന തരത്തിലെ മൊഴികള്‍ നല്‍കാന്‍ സതീഷ് കുമാറിന് കഴിയുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ മുഖ്യപ്രതി പി.സതീഷ് കുമാറിന്റെയും പി.പി. കിരണിന്റെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് റിമാന്‍ഡ് നീട്ടാന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഇ.ഡി അഭിഭാഷകന്‍ ജയില്‍ മാറ്റം ശ്രദ്ധയില്‍പെടുത്തിയത്.
സതീഷ് കുമാറിന്റെയും കിരണിന്റെയും റിമാന്‍ഡ് ഒക്ടോബര്‍ 17 വരെ നീട്ടി. സതീഷ് കുമാറും കിരണും ജില്ലാ ജയിലിലാണ്. സതീഷ് കുമാറിനെയും അരവിന്ദാക്ഷനെയും ഒരേ ജയിലില്‍ പാര്‍പ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുള്ളതിനാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ജയില്‍ ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികളുടെ ജയില്‍മാറ്റമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചേക്കും.
അതിനിടെ കരുവന്നൂര്‍ അന്വേഷണത്തില്‍ നിന്ന് പിന്മാറാന്‍ ഇ.ഡിക്ക് പരവതാനി വിരിക്കാനുള്ള ശ്രമം അണിയറയിലുണ്ടെന്ന് കെപിസിസി നിര്‍വാഹകസമിതി അംഗം അനില്‍ അക്കര ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഇ.ഡി ചോദ്യം ചെയ്യലിന് വിധേയനായ എം.കെ.കണ്ണനും തമ്മില്‍ നടന്ന ചര്‍ച്ച, അറസ്റ്റിലായ കിരണ്‍, ജില്‍സ് എന്നിവരുടെ ബാദ്ധ്യതകള്‍ തീര്‍ക്കാനായാണ്. ഇത് തീര്‍ത്താല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കാം. അതോടെ കേസില്‍ നിന്നും ഇ.ഡിക്ക് സ്വയമേവ പിന്മാറണം. കരുവന്നൂര്‍ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ യു.ഡി.എഫ് തടസ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അറിയുന്നു
https://www.facebook.com/Malayalivartha
























