മഞ്ഞ് വീണ് റോഡുകള്‍ മൂടപ്പെട്ട നിലയില്‍...കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി - ലേ ഹൈവേ അടച്ചു....

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി - ലേ ഹൈവേ അടച്ചു. ഈ പാതയില്‍ ദാര്‍ച്ചയ്ക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികള്‍ സഞ്ചരിക്കരുതെന്ന് ലഹൗള്‍-സ്പിതി പൊലീസ് അറിയിച്ചു. അപകട സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. പല സ്ഥലത്തും മഞ്ഞ് വീണ് റോഡുകള്‍ മൂടപ്പെട്ട സാഹചര്യമാണുള്ളത്.
ദാര്‍ച്ചയ്ക്ക് അപ്പുറത്തേക്കുള്ള ഭാഗം മഞ്ഞുവീഴ്ച കാരണം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഷിന്‍കു ലാ പാസ്, ബാരലാചാ പാസ് എന്നിവിടങ്ങളിലെ റോഡുകളിലാണ് അപകടസാധ്യത കൂടുതല്‍.
കോക്സര്‍, ബാരലാചാ, റോഹ്താങ്, ഷിന്‍കു ലാ എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇതിലെ യാത്ര ചെയ്യുന്ന പ്രാദേശിക വാസികള്‍ നേരത്തെ അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശം.
"
https://www.facebook.com/Malayalivartha
























