ഡോ.യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്ത കാലംചെയ്തു

മലങ്കര യാക്കോബായ സുറിയാനി സഭ വലിയ മെത്രാപ്പൊലീത്തയും മുന്‍ മലബാര്‍ ഭദ്രാസനാധിപനുമായ ഡോ.യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് കാലം ചെയ്തു. 74 വയസായിരുന്ന അദ്ദേഹം വയനാട് മീനങ്ങാടി ഭദ്രാസന ആസ്ഥാനത്തിനു സമീപത്തെ മാര്‍ ഇഗ്‌നാത്തിയോസ് നഗറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് 2009ലാണ് ഭദ്രാസനച്ചുമതലയില്‍ നിന്ന് വിടുതല്‍ നല്‍കിയത്.
കഴിഞ്ഞ ജനുവരില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തിന് വലിയ മെത്രാപ്പോലീത്ത എന്ന പദവി നല്‍കി ആദരിച്ചു. മീനങ്ങാടിയില്‍ ബിഎഡ് കോളജ് ആരംഭിക്കാന്‍ മെത്രാപ്പോലീത്തയോട് വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ കോഴ ചോദിച്ചെന്ന കേസ് വന്‍ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























