മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഗുരുദേവന്‍ ശ്രമിച്ചത്: ഉമ്മന്‍ചാണ്ടി

മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഗുരുദേവന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനങ്ങള്‍ ഒന്നിച്ച് ജീവിക്കണം എന്നാണ് ഗുരുദേവന്‍ പറഞ്ഞിരിക്കുന്നത്. ഈ ദര്‍ശനത്തിന് ഇന്നും പ്രസക്തി ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തുടരും. മൂന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള മലയാളം സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഈ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നത്. ആനന്ദകരമായ ഒത്തു ചേരലിന്റെ അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























